തിരുവമ്പാടി നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽ.ഡി.വൈ.എഫ്. തിരുവമ്പാടി മണ്ഡലം കമ്മിറ്റിയാണ് വരക്കാഴ്ച എന്ന പേരിൽ പരിപാടി നടത്തിയത്. ചായക്കൂട്ടുകൾ വികസനത്തിൻ്റെ കഥ പറയും എന്ന തലക്കെട്ടോടെ നടത്തിയ പരിപാടിയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ തുരങ്കപാത, മലയോര ഹൈവേ, കോട്ടമുഴിപ്പാലം, മുക്കം നഗരസൗന്ദര്യ വത്കരണം തുടങ്ങിയ പദ്ധതികളുടെ ചിത്രങ്ങളാണ് വരയിൽ ഉൾപ്പെടുത്തിയത് എന്നു സംഘാടകർ അറിയിച്ചു.
മുക്കം എസ്.കെ. പാർക്കിലായിരുന്നു പരിപാടി. പ്രചാരണ തിരക്കിലും
advertisement
ചിത്രവര കാണാൻ ലിൻ്റോ ജോസഫ് സ്ഥലത്തെത്തി. വലിയ കലാകാരന്മാർക്കിടയിൽ അഡ്രിനോയെ കണ്ടപ്പോൾ ലിൻ്റോ ജോസഫും അത്ഭുതപ്പെട്ടു. താൻ വരച്ചത് എന്തൊക്കെയാണ് എന്നുള്ളത് അഡ്രിനോ ലിൻ്റോ ജോസെഫിന് വിവരിച്ചു നൽകി.
കൊച്ചു കലാകാരൻ അഡ്രിനോയ്ക്കും മറ്റു കലാകാരന്മാർക്കും അഭിനന്ദനങൾ അറിയിച്ചാണ് ലിൻ്റോ മടങ്ങിയത്. മണ്ഡലത്തിലെ കലാകാരന്മാരായ രാഗേഷ് ചെറുവാടി, ബൈജു ചിത്രപ്പുര, അശോകൻ പന്നിക്കോട്, ഷാഹിന തിരുവമ്പാടി എന്നിവരും ചിത്ര വരയ്ക്കെത്തിയിരുന്നു.
