Also Read- റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല
അതേസമയം മരിച്ച ആല്‍വിന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് ആല്‍വിനും സംഘവും വെള്ളയില്‍ സ്റ്റേഷനു മുന്‍വശത്ത് ബീച്ച് റോഡില്‍ എത്തിയത്. ആല്‍വിനെ സ്റ്റേഷനു മുന്നില്‍ ഇറക്കിയ ശേഷം രണ്ടു കാറുകളും മുന്നോട്ടു പോയി തിരിച്ചു വരികയായിരുന്നു.
advertisement
Also Read- റീൽസെടുക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച ആൽവിൻ ഗൾഫിൽനിന്നെത്തിയത് മെഡിക്കൽ ചെക്കപ്പിന്
റോഡിന്റെ നടുവില്‍ നിന്നും വീഡിയോ ചിത്രീകരിക്കുകയായിരുന്ന ആല്‍വിനെ ഒരു കാര്‍ ഇടിച്ചുവീഴ്ത്തി. തെറിച്ചുയര്‍ന്ന് റോഡില്‍ തലയടിച്ചു വീണ ആല്‍വിന് നട്ടെല്ലിനും പരുക്കേറ്റിരുന്നു. ആൽവിനെ ഇടിച്ചത് ബെൻസ് കാറെന്ന് പൊലീസ് വ്യക്തമാക്കി. ഇടിച്ചത് ഡിഫെൻഡർ കാർ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവർമാരും മൊഴി നൽകിയത്. ബെൻസ് കാറിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. അതിനാലാണ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കാർ മാറ്റിപറഞ്ഞതെന്നാണ് വിവരം.