Also Read- റീൽസ് ചിത്രീകരണത്തിനിടെ അപകട മരണം; ആൽവിനെ ഇടിച്ചത് ബെൻസ് കാർ; ഇൻഷുറൻസ് ഇല്ല
വടകര കടമേരിയിലെ വീട്ടുവളപ്പിൽ വൈകിട്ടോടെ ആൽവിന്റെ ഭൗതികശരീരം സംസ്കരിക്കും. കാറോടിച്ച സാബിദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. അറസ്റ്റും രേഖപ്പെടുത്തി. ‘റീൽസ്’ തയാറാക്കാനായി കാറുകൾ അമിതവേഗത്തിൽ കുതിക്കുകയായിരുന്നു. രാവിലെ ഏഴോടെയാണു ആൽവിനും സംഘവും വെള്ളയിൽ സ്റ്റേഷനു മുൻവശത്തുള്ള റോഡിൽ എത്തിയത്. ആൽവിനെ സ്റ്റേഷനു മുൻപിൽ ഇറക്കിയ ശേഷം കാറുകൾ മുന്നോട്ടു പോയി തിരിഞ്ഞു വരികയായിരുന്നു.
advertisement
Also Read- റീൽസെടുക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച ആൽവിൻ ഗൾഫിൽനിന്നെത്തിയത് മെഡിക്കൽ ചെക്കപ്പിന്
അപ്പോഴേക്കും ആൽവിൻ റോഡിന്റെ മധ്യത്തിൽ നിന്നു ചിത്രീകരണം ആരംഭിച്ചു. അതിവേഗത്തിൽ കുതിച്ചു വരുന്ന കാറുകൾ കണ്ട് ആൽവിൻ പരിഭ്രാന്തനായി റോഡരികിലേക്കു മാറിയെങ്കിലും കാർ ഇടിച്ചു. ഉയരത്തിലേക്കു തെറിച്ച ആൽവിൻ റോഡിൽ തലയടിച്ചു വീണു. നട്ടെല്ലിനും പരിക്കേറ്റു. കാറുകളിലുണ്ടായിരുന്നവർ ഉടൻ ആൽവിനെ എടുത്തു കാറിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.