പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീറും സന്നിധാനത്ത് നിന്ന് അറസ്റ്റിലായിട്ടുണ്ട്. ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുമായാണ് പൊലീസ് നീങ്ങുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവ റാമിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പമ്പയിലെത്തിയ ഭാര്‍ഗവ റാമിനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇടുക്കിയിലെ മൂന്ന് ബിഎംഎസ് പ്രവര്‍ത്തകരെയും പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു.
ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം കസ്റ്റഡിയിൽ; കെ പി ശശികലയെ തടഞ്ഞു
advertisement
ഇതിനിടെ, സന്നിധാനത്ത് പൊലീസ് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും കടകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് വിവാദമായത്. രാത്രി നട അടച്ചു കഴിഞ്ഞാല്‍ എല്ലാ കടകളും അടയ്ക്കണം. വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കരുത്. അപ്പം-അരവണ കൗണ്ടറുകള്‍ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. ഇങ്ങനെ നീണ്ടു പൊലീസിന്റെ നിയന്ത്രണങ്ങള്‍. എന്നാല്‍ ഇതില്‍ പലതും നടപ്പാക്കാന്‍ പറ്റില്ലെന്ന് ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതോടെ പൊലീസ് അയയുകയായിരുന്നു.
രാത്രി പത്തുമണിക്ക് കടയടക്കണം എന്ന നിലയില്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊലീസിന് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൊലീസ് കസ്റ്റഡിയില്‍
അതേസമയം ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുംബൈയിലേക്കു മടങ്ങുകയും ചെയ്തു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് ഇവര്‍ മടങ്ങിയത്.