ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം കസ്റ്റഡിയിൽ

Last Updated:
ശബരിമല പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി പൊലീസ്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഭാർഗവ റാമിനെ കസ്റ്റഡിയിലെടുത്തു. പമ്പയിലെത്തിയ ഭാർഗവ റാമിനെ പൊലീസിനെ കരുതൽ തടങ്കലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മരക്കൂട്ടത്ത് വച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെയും പൊലീസ് തടഞ്ഞു. രാവിലെ ഇടുക്കി ജില്ലയിലെ മൂന്ന് ബിജെപി- ബിഎംഎസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. കൂടുതൽ നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുമെന്നാണ് സൂചന.
ഇതിനിടെ, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു. സന്നിധാനത്തെ അപ്പം, അരവണ കൗണ്ടറുകള്‍ക്കും കടകൾക്കും ഏർപ്പെടുത്തിയ നിയന്ത്രണമാണ് വിവാദമായത്. രാത്രി നട അടച്ചു കഴിഞ്ഞാൽ എല്ലാ കടകളും അടയ്ക്കണം. വൈകുന്നേരങ്ങളില്‍ മുറികള്‍ വാടകയ്ക്ക് കൊടുക്കരുത്. അപ്പം-അരവണ കൗണ്ടറുകൾ രാത്രി പത്തിനും അന്നദാന കൗണ്ടര്‍ 11നും അടയ്ക്കണം. ഇങ്ങനെ നീണ്ടു പൊലീസിന്റെ നിയന്ത്രണങ്ങൾ. എന്നാൽ ഇതിൽ പലതും നടപ്പാക്കാൻ പറ്റില്ലെന്ന് ദേവസ്വം ബോർഡ് നിലപാടെടുത്തതോടെ പൊലീസ് അയഞ്ഞു.
advertisement
രാത്രി പത്തുമണിക്ക് കടയടക്കണം എന്ന നിലയിൽ പൊലീസ് നിർദേശം നൽകിയിട്ടില്ലെന്ന് ഡി ജി പി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു. അതേസമയം മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി പൊലീസിന് ഡ്രസ്‌കോഡ് നിര്‍ബന്ധമാക്കി. സോപാനത്തിലും പതിനെട്ടാംപടിയിലിലും ഒഴികെ മറ്റെല്ലായിടത്തും തൊപ്പിയും ഷൂസും ഷർട്ട് ഇൻസേർട്ടും നിർബന്ധമാക്കി. എല്ലാ സുരക്ഷ ഉദ്യോഗസ്ഥരും ലാത്തി, ഷീല്‍ഡ്, ഹെല്‍മെറ്റ് എന്നിവ കരുതണം. പൊലീസിന്റെ പാസ് ഇല്ലാതെ വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ കര്‍ശന പരിശോധനയ്ക്കു വിധേയമാക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഹിന്ദു ഐക്യവേദി നേതാവ് ഭാർഗവ റാം കസ്റ്റഡിയിൽ
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement