TRENDING:

കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; മുതിർന്ന നേതാവ് എ കെ ആന്റണിയും പട്ടികയിൽ

Last Updated:

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കൺവീനർ. സമിതിയിൽ മുതിർന്ന നേതാവ് എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും ഉൾപ്പെട്ടിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണ് പുതിയ കോർ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കൺവീനർ. സമിതിയിൽ മുതിർന്ന നേതാവ് എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും ഉൾപ്പെട്ടിട്ടുണ്ട്.
News18
News18
advertisement

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് അംഗങ്ങൾ.

advertisement

പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, അടുത്തിടെ നടന്ന പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Congress High Command has announced kpcc 17-member Core Committee. The leadership announced the new Core Committee with an eye on the upcoming local body and assembly elections. The decision to form the new Core Committee was taken during a meeting held by the High Command with senior leaders from Kerala. Deepa Das Munshi, AICC General Secretary in charge of Kerala, is the Convener. The committee includes senior leaders A. K. Antony and Shanimol Usman.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; മുതിർന്ന നേതാവ് എ കെ ആന്റണിയും പട്ടികയിൽ
Open in App
Home
Video
Impact Shorts
Web Stories