യജമാനനെ കാണുമ്പോൾ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നായിരുന്നു അദ്ദേഹത്തിൻരെ പരാമർശം. ക്രമസമാധാനത്തിന് കേരളത്തിൽ പൊലീസില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Also Read-ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിൽ
മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളെന്നും കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെയുള്ള സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിതെന്നും കെ.സുധാകരൻ ആരോപിച്ചു.
Also Read-കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി; അക്രമം ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്
advertisement
ഗവർണർ- സർക്കാർ പോരിൽ കേരളത്തിലെ സർവകലാശാലകളുടെ പെരുമ ഒക്കെ പോയി. ഭരണകൂടത്തിൻ്റെ പിണിയാളുകളായി സർവകലാശാലകൾ മാറി. സ്തുതിപാടകരെ ചാൻസലർ സ്ഥാനത്ത് കൊണ്ടുവരാൻ നീക്കം നടക്കുകയാണെന്നും സുധാകരൻ ആരോപിച്ചു,.