കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി; അക്രമം ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടാഴ്ച മുൻപ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടുപോയിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്.
കൊല്ലം: കൊട്ടാരക്കര ഏഴുകോണിൽ ഗാന്ധി പ്രതമയുടെ തല അറുത്തുമാറ്റിയ നിലയിൽ. തിങ്കളാഴ്ച പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം. സംഭവത്തില്‍ ഏഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപ് പ്രതിമയിൽ സ്ഥാപിച്ചിരുന്ന കണ്ണാടി ഊരിക്കൊണ്ടുപോയിരുന്നു. പിന്നാലെയാണ് പ്രതിമയുടെ തല അറുത്തുമാറ്റിയത്.
നേരത്തെ ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ അക്രമികൾ നശിപ്പിച്ചിരുന്നു. ഇതിന് പകരമായാണ് പുതിയ ഗന്ധി പ്രതിമ സ്ഥാപിക്കാൻ തായ്യാറെടുത്തത്. നേരത്തെയുണ്ടായിരുന്ന ഗാന്ധി പ്രതിമ നശിപ്പിച്ചതിന് കേസ് നിലനിൽക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
തിങ്കളാഴ്ച കൊടിക്കുന്നിൽ സുരേഷ് എം.പി. പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെ ആയിരുന്നു പ്രതിമയ്ക്ക് നേരെ ആക്രമണം. തല അറുത്തുമാറ്റി എടുത്തുകൊണ്ടു പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 12, 2022 12:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ഗാന്ധിപ്രതിമയുടെ തല അറുത്തുമാറ്റി; അക്രമം ഉദ്ഘാടനത്തിന് ദിവസങ്ങൾക്ക് മുമ്പ്