''നിങ്ങള്‍ക്കാരാണീ ചോദ്യങ്ങള്‍ വാട്‌സാപ്പില്‍ തരുന്നത്. എകെജി മന്ദിരത്തില്‍ നിന്നാണോ? ആരാണ് തരുന്നത്. പത്രക്കാരന്‍ പത്രക്കാരന്റെ പണിയെടുക്ക് മിസ്റ്റര്‍. മാധ്യമങ്ങള്‍ മാധ്യമപ്രവര്‍ത്തനം നടത്ത്. ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പ്രക്ഷാളന്‍മാരായി നിങ്ങള്‍ മാറേണ്ട. നിങ്ങള്‍ക്ക് മാധ്യമത്തില്‍ ചോദ്യം ചോദിക്കാം. പേടിപ്പിക്കുകയൊന്നും വേണ്ട. പേടിക്കുന്ന ആളല്ല ഞാന്‍. ലജ്ജ വേണം. സ്വയം ബുദ്ധിക്ക് ചോദ്യം ചോദിക്ക്. സിപിഎമ്മിന്റെ ആപ്പീസില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം പറയണോ,''- കെ സുധാകരന്‍ പറഞ്ഞു.'
advertisement
Also Read- 'മക്കളെ തട്ടിക്കൊണ്ടുപോകുമെന്ന് അറിയിച്ചത് ആരെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്?': കെ സുധാകരൻ
മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ബ്രണ്ണന്‍ കോളേജിലെ സഹപാഠികളില്‍ ഒരാളെങ്കിലും, ഈ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാഷ്ട്രീയം അവസാനിപ്പിക്കുമോയെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കണമെന്നും സുധാകരന്‍ പറഞ്ഞു.
തന്നെ നഗ്‌നനായി നടത്തിയെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണെന്നും സുധാകരന്‍ പറഞ്ഞു. എകെ ബാലന്റെ ആരോപണവും തെറ്റാണ്. എകെ ബാലന്‍ ബ്രണ്ണനിലെത്തുന്നത് 1971 ലാണ്. താന്‍ പഠിച്ചത് 67ലാണ്. പേരാമ്പ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഒറ്റുകൊടുത്തതിനാണ് പ്രശാന്ത് ബാബുവിനെ മാറ്റിനിര്‍ത്തിയത്. മമ്പറം ദിവാകരന്‍ പാര്‍ട്ടിയ്ക്ക് അകത്തും പുറത്തുമല്ലാത്ത അവസ്ഥയാണെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടുന്നു.
Also Read- 'എന്നെ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കെ. സുധാകരന് മറുപടിയുമായി പിണറായി വിജയൻ
പിണറായി വിജയനെ ബ്രണ്ണന്‍ കോളജില്‍ വച്ച് ചവിട്ടി വീഴ്ത്തിയെന്ന കാര്യം പ്രസിദ്ധീകരിക്കില്ലെന്ന ഉറപ്പില്‍ മാധ്യമപ്രവര്‍ത്തകനോട് വ്യക്തിപരമായി പറഞ്ഞതാണെന്നും സുധാകരന്‍ പറഞ്ഞു. അഭിമുഖത്തില്‍ വന്നതെല്ലാം താന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് പറഞ്ഞിട്ടില്ല. കെ എസ് യുക്കാരനായിരുന്ന മാധ്യമപ്രവര്‍ത്തകനോട് സ്വകാര്യ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും ചതിയാണ് സംഭവിച്ചതെന്നും സുധാകരന്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.