സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന്‍ പറഞ്ഞു.
വാഹനം തകര്‍ക്കാനുള്ള അവസരം ഉണ്ടാക്കിയത് ജോജുവാണ്. അവിടെ ഉണ്ടായിരുന്ന മറ്റൊരു വാഹനത്തിന്റെ ചില്ല് പൊളിഞ്ഞിട്ടില്ലല്ലോ. അക്രമം കാട്ടിയ അക്രമിയുടെ കാറ് തകര്‍ത്തെങ്കില്‍ അത് ജനരോക്ഷത്തിന്റെ ഭാഗമാണെന്നും അതില്‍ അത്ഭുതപ്പെടാനില്ലെന്നും സുധാകരന്‍ പറഞ്ഞു.
advertisement
ജോജു എന്ന ക്രിമിനലിനെതിരെ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുന്നു എന്ന് നോക്കിയ ശേഷമായിരിക്കും അടുത്ത നടപടി സ്വീകരിക്കുകയെന്നും കെ സുധാകരന്‍ പറഞ്ഞു.
V.S. Achuthanandan | വി.എസ്. അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ (VS Achuthanandan) തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ എസ്.യു.ടി. ആശുപത്രിയിൽ (SUT Hospital) ചികിത്സയിൽ കഴിയുകയാണദ്ദേഹം. വി.എസ്സിന്റെ ആരോഗ്യനില വിലയിരുത്താനായി മെഡിക്കൽ ബോർഡ് യോഗം ചേരും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.
ഒക്ടോബർ 20ന് അദ്ദേഹത്തിന്റെ 98ാം പിറന്നാൾ ആയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ‘വേലിക്കകത്ത്’ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം.
ഒന്നാം പിണറായി സർക്കാരിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്ന വി എസ് 2021 ജനുവരിയിൽ ആ പദവി രാജിവെച്ചിരുന്നു.
ആശുപത്രി വിട്ട ശേഷമുള്ള ദിവസങ്ങളിൽ കിടക്കയിൽ തന്നെ ആയിരുന്ന വി എസ് പിന്നീട് ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി.
