'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല; രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു': ക്ഷുഭിതനായി ജോജു ജോര്‍ജ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സംഭവത്തില്‍ വഴിതടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്‌റെ അറിയിച്ചു.
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരത്തിനെതിരെ നിരത്തിലിറങ്ങി പ്രതിഷേധിച്ച് നടന്‍ ജോജു ജോര്‍ജ്. കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അരമണിക്കൂറോളം ഗതാഗത തടസം നേരിട്ടതിനെ തുടര്‍ന്നാണ് നടന്‍ ജോജു പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല ഞാനിവിടെ. രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു. പൊലീസ് പറഞ്ഞിട്ടു പോലും സമരക്കാര്‍ കേള്‍ക്കുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചല്ല' ജോജു പറഞ്ഞു.
അതേസമയം ജോജു മദ്യപിച്ചിട്ടുണ്ടെന്നും വനിതാ നേതാക്കളോട് അസഭ്യം പറഞ്ഞതായും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ മദ്യപിച്ചിട്ടില്ലെന്നും തെളിയിക്കുന്നതിനായി പരിശോധനയ്ക്ക് ആശുപത്രിയില്‍ പോകുകയാണെന്നും വനിതാ പ്രവര്‍ത്തകരോട് സംസാരിച്ചിട്ടില്ലെന്നും ജോജു വ്യക്തമാക്കി.
advertisement
വൈറ്റില ഭാഗത്ത് നിന്ന് സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് പോകുമ്പോഴാണ് ജോജു സമരത്തില്‍ കുടുങ്ങിയത്. പ്രതിഷേധക്കാര്‍ ജോജുവിന്റെ വാഹനം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ വഴിതടഞ്ഞതിന് കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് സിറ്റി പൊലീസ് ഡപ്യൂട്ടി കമ്മീഷണര്‍ ഐശ്വര്യ ഡോങ്‌റെ അറിയിച്ചു. വീഡിയോകള്‍ പരിശോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടാകും.
ജോജു ജോര്‍ജിനെതിരേ പരാതി നല്‍കും. വാഹനം തകര്‍ത്തതില്‍ കോണ്‍ഗ്രസിന് പങ്കില്ല. അത് സമരത്തിന് പിന്തുണയര്‍പ്പിച്ച് എത്തിയ ആരോ ചെയ്തതാണ്. വഴിപോക്കരാണ് വാഹനം തകര്‍ത്തതെന്ന് എറണാകുളം ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 01, 2021 1:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഷോ കാണിക്കാന്‍ ഇറങ്ങിയതല്ല; രണ്ടു മണിക്കൂറായി ആളുകള്‍ കുടുങ്ങിക്കിടക്കുന്നു': ക്ഷുഭിതനായി ജോജു ജോര്‍ജ്


