TRENDING:

'മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി; കാണ്ടാമൃ​ഗം പോലും തോറ്റുപോകും'; മുല്ലപ്പള്ളി രാമചന്ദ്രൻ

Last Updated:

കേന്ദ്ര ഏജൻസികൾ സർക്കാരിനെ വേട്ടയാടുകയാണ് എന്ന കാനത്തിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തുന്നതാണ്. സിപിഎം മുതലാളിമാർക്കൊപ്പം നിൽക്കുന്ന പാർട്ടിയാണെന്നും മുല്ലപ്പള്ളി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

പിണറായി വിജയനും എം ശിവശങ്കറും തമ്മിൽ 12 വർഷത്തെ ബന്ധമുണ്ട്. സി എം രവീന്ദ്രനാണ് കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ശിവശങ്കറെ പിണറായി വിജയന് പരിചയപ്പെടുത്തികൊടുത്തത്. ലാവ്ലിൻ കേസിലെ സുപ്രധാന രേഖകൾ നഷ്ടപെട്ടതിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം. നളിനി നെറ്റോയുടെ രാജിക്ക് പിന്നിലെ കാരണം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Also Read 'ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജൻസികൾ വേട്ടയാടുന്നു': കാനം രാജേന്ദ്രൻ

advertisement

ബിനീഷിന്റെ  അറസ്റ്റിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണൻ ഇതുവരെയും പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്. മുഖ്യമന്ത്രിക്കും പ്രതികരിക്കാൻ ഒന്നുമില്ലേ. ചോദ്യങ്ങളിൽ നിന്നെല്ലാം മുഖ്യമന്ത്രി ഒളിച്ചോടി. വെറുതെ സമയം കളഞ്ഞു.

പാർട്ടി സെക്രട്ടറി ഒരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് എൽഡിഎഫ് കൺവീനർ പറയുന്നത്. അന്താരാഷ്ട്ര മാനമുള്ള കേസിൽ സീതാറാം യെച്ചൂരിയും എസ്ആർപിയും പ്രതികരിക്കുന്നില്ല.  സിപിഐ മുൻ നേതാക്കളുടെ പരമ്പര്യത്തിൽ നിന്നാണ് സംസാരിക്കുന്നത് എന്ന് കാനം രാജേന്ദ്രൻ മറന്ന് പോകരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടി; കാണ്ടാമൃ​ഗം പോലും തോറ്റുപോകും'; മുല്ലപ്പള്ളി രാമചന്ദ്രൻ
Open in App
Home
Video
Impact Shorts
Web Stories