TRENDING:

‘ആ കട്ടിൽ കണ്ട് പനിക്കേണ്ട’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ‌ സണ്ണി ജോസഫ്

Last Updated:

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും സണ്ണി ജോസഫ്

advertisement
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചിരിക്കുകയാണെന്ന ഇടത് ആരോപണം ബാലിശമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഒളിപ്പിച്ചുവെച്ച സ്ഥലം അവർക്ക് അറിയുമെങ്കിൽ കൂടെപോകാൻ താൻ തയ്യാറാണെന്നും സണ്ണി ജോസഫ് പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്
കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ്
advertisement

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് പരാതി ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി എടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുലിന്റെ അറസ്റ്റ് ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരു കീഴ്‌വഴക്കമില്ലെന്നും രാഹുലിൻ്റെ രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടിൽ കണ്ട് പനിക്കണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ പാർട്ടിയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും ഇഡി നോട്ടീസ് അയച്ചത് അഡ്ജസ്റ്റ്മെന്റ് ആണെന്നും അദ്ദേഹം പറഞ്ഞു. വിവേക് കിരണിന് അയച്ച നോട്ടീസിന്റെ ഗതി തന്നെയാകും ഇതിനുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: KPCC President Sunny Joseph dismissed the Left's allegation that Congress is hiding MLA Rahul Mamkootathil as "childish." Sunny Joseph further stated that if the Left leaders know the place where he is allegedly being hidden, he is ready to accompany them to that location.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
‘ആ കട്ടിൽ കണ്ട് പനിക്കേണ്ട’; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടില്ലെന്ന് കെപിസിസി അധ്യക്ഷൻ‌ സണ്ണി ജോസഫ്
Open in App
Home
Video
Impact Shorts
Web Stories