പിടിയോടുള്ള ആദര സൂചകമായി പലയിടത്തും ക്രിസ്തുമസ് ആഘോഷം ഒഴിവാക്കിയിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ആഘോഷമുണ്ടായത്. വിവാദമായതോടെയാണ് കെപിസിസി വിശദീകരണം തേടിയത്.
ജനഹൃദയങ്ങളില്‍ ഇടംതേടാന്‍ മന്ത്രിപദമോ പാര്‍ട്ടി അധ്യക്ഷ പദവിയോ അലങ്കരിക്കേണ്ടതില്ലെന്ന് തെളിയിക്കുന്നതായിരുന്നു പി.ടിക്ക് കേരളം നല്‍കിയ യാത്രയയപ്പ്. ഉറച്ച നിലപാടുകള്‍ക്കുള്ള ആദരവും. ഹൃദയം തൊട്ടുള്ളതായിരുന്നു ആ വിടവാങ്ങല്‍. പുഷ്പചക്രങ്ങളും മതപരമായ ചടങ്ങുകളും ഒഴിവാക്കണമെന്ന പി.ടിയുടെ അന്ത്യാഭിലാഷം അതേപടി പാലിക്കപ്പെട്ടു. പൊതുദര്‍ശന വേളയിലും ചിത കത്തിയെരിയുമ്പോഴും 'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം' എന്ന പ്രിയ ഗാനം മുഴങ്ങിയിരുന്നു.
advertisement
അര്‍ബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വര്‍ക്കിങ് പ്രസിഡന്റാണ്. മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എം. എല്‍. എ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം. പിയും ആയിരുന്നു.അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വെല്ലൂര്‍ സി. എം. സി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്നു.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 1980ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. 2007 ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി.
