ഇന്റർഫേസ് /വാർത്ത /Kerala / Suresh Gopi | 'രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലു പിടിക്കാനും തയ്യാര്‍'; സുരേഷ് ഗോപി

Suresh Gopi | 'രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലു പിടിക്കാനും തയ്യാര്‍'; സുരേഷ് ഗോപി

സുരേഷ് ഗോപി

സുരേഷ് ഗോപി

ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു

  • Share this:

ആലപ്പുഴ: രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ ആരുടെ കാലുപിടിക്കാനും തയ്യറാണെന്ന് സുരേഷ് ഗോപി എംപി(Suresh Gopi). ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കൊലപാതകവും അതേത് മതമായാലും രാഷ്ട്രീയമായാലും ഒരു പ്രദേശത്തിന്റെ സമാധാനം കൂടി കെടുത്തുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാനം വിട്ട മുഖ്യപ്രതികളെ തേടി പൊലീസ് കര്‍ണാടകയിലേക്ക് തിരിച്ചു. അതേസമയം SDPI സംസ്ഥാന സെക്രട്ടറി കെ എസ്‌നേതാവ് ഷാന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളുമാണ് പിടിയിലായത്. അഞ്ചു പേരാണ് ഒടുവില്‍ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി അതുല്‍, അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവരെയാണ് പിടികൂടിയത്.

Also Read-രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തില്‍ മേയറുടെ വാഹനം; ശുചിമുറിയില്‍ വെള്ളമില്ല; അന്വേഷണം

അതുല്‍, ജിഷ്ണു എന്നിവര്‍ അമ്പലപ്പുഴയില്‍ നിന്നും വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവര്‍ അരൂരില്‍ നിന്നുമാണ് പിടിയിലായത്.ഡിസംബര്‍ 11ന് രാത്രിയും 12 ന്പു ലര്‍ച്ചെയുമായിരുന്നു കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്.

കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

First published:

Tags: Political murder, Suresh Gopi