TRENDING:

കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും മുൻകൂർ ജാമ്യം; സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരികളുടെ ജാമ്യം നിഷേധിച്ചു

Last Updated:

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവർ ഒളിവിലെന്ന് സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ നൽകിയ തട്ടികൊണ്ടു പോകൽ കേസിൽ കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും മുൻകൂർ ജാമ്യം അനുവ​ദിച്ചു. പരാതിയിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയും
ദിയ കൃഷ്ണയുടെ കടയിലെ മുൻജീവനക്കാരികൾ, കൃഷ്ണകുമാറും ദിയ കൃഷ്ണയും
advertisement

അതേസമയം, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസിൽ ജീവനക്കാരികളുടെ ജാമ്യാപേക്ഷ കോടതി കള്ളി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ തള്ളിയത്. സ്ഥാപനത്തിൽ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ പ്രതികളായ വിനീത, ദിവ്യ, രാധ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ഈ ജീവനക്കാരികൾ ഒളിവിൽ കഴിയുകയെന്നാണ് സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ തെളിവുകൾ കിട്ടിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചത്. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൃഷ്ണ കുമാറിനും മകൾ ദിയയ്ക്കും മുൻകൂർ ജാമ്യം; സാമ്പത്തിക തട്ടിപ്പ് കേസിൽ ജീവനക്കാരികളുടെ ജാമ്യം നിഷേധിച്ചു
Open in App
Home
Video
Impact Shorts
Web Stories