തട്ടികൊണ്ടുപോകൽ കേസ്; നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്
- Published by:Sneha Reghu
- news18-malayalam
Last Updated:
ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റി
തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ തെളിവുകൾ കിട്ടിയിട്ടില്ലെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിൽ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വ്യാഴാഴ്ച പറയും. അതേസമയം, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റിയിരിക്കുകയാണ്. പൊലീസ് റിപ്പോർട്ടിലെ വ്യക്തതക്കുറവു കാരണമാണ് നടപടി.
കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. ജീവനക്കാര്‍ സ്ഥാപനത്തില്‍നിന്നു പണം വെട്ടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണകുമാര്‍ നൽകിയ പരാതി. ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ കൃഷ്ണകുമാറും മകളും ചേര്‍ന്നു തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ചു ജീവനക്കാരും പരാതി നൽകിയിരുന്നു.
advertisement
ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ച് ഉന്നയിക്കുന്ന ആവശ്യം.
ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി എന്നായിരുന്നു ജീവനക്കാരുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 25, 2025 4:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തട്ടികൊണ്ടുപോകൽ കേസ്; നടൻ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരെ തെളിവില്ലെന്ന് പൊലീസ് റിപ്പോർട്ട്