പ്രതിഷേധത്തെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടനാ നേതൃത്വം അറിഞ്ഞിട്ടുണ്ട്. അതിന് ശേഷം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ സമരം ചെയ്യുന്നത് പോലെ സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്നത് പോലെ എല്ലാ മാനദണ്ധങ്ങളും പാലിച്ചാണ് വിമാനത്തിൽ പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
Also Read-മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധം; കെഎസ് ശബരീനാഥൻ അറസ്റ്റിൽ
വിമാനത്തിനുള്ളില്‍ സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും അത്തരത്തിലൊരു പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കി മാറ്റുന്നത് ഭീരുത്വമാണെന്നും ശബരീനാഥന്‍ പറഞ്ഞു. പ്രതിഷേധം പ്രതിഷേധം എന്ന് സമാധാനത്തോടെ പറഞ്ഞതിനെ വധശ്രമമാക്കി കാട്ടുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ശബരീനാഥിനെതിരെ ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി സംസാരിച്ചിരുന്നു. താൻ എംഎൽഎ ആയിരിക്കുമ്പോൾ രണ്ട് തവണയുണ്ടായ വധശ്രമങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. എന്നിട്ടും അന്നൊന്നും കേസ് കൊടുത്തിരുന്നില്ല. വിമാനത്തിലെ അക്രമവും അന്ന് തനിക്കെതിരെ ഗുണ്ടകളെ വിട്ട ആളുകൾ ചെയ്തതെന്നാണ് വിചാരിച്ചത്. മുൻ എംഎൽഎ ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.