2011 മുതൽ 2014 വരെയാണു സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കെ.എസ് ശബരിനാഥൻ അരുവിക്കരയിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലും ശബരി വിജയിച്ചു. നിയമസഭയിലെത്തി അഞ്ച് വർഷത്തിനിടെ ആദ്യമായാണ് ശബരി ചെയർമാൻ പാനൽ അംഗമാകുന്നത്.
Also Read പത്തനംതിട്ടയിൽ സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു; പാർട്ടി നേതൃത്വത്തിനെതിരെ കുടുംബം
അച്ഛൻ ഇരുന്ന സ്പീക്കർ കസേരയിൽ ഇരിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് ശബരീനാഥന്നും ഫേസ്ബുക്കിൽ വീഡിയോ പങ്കിവച്ചിട്ടുണ്ട്.
advertisement
"ഇന്നത്തെ നിയമസഭാ സമ്മേളനദിവസം എന്നും ഓർമയിലുണ്ടാകും. എല്ലാ സെഷനിലും സ്പീക്കറുടെയും ഡപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭ നിയന്ത്രിക്കുവാൻ മൂന്ന് അംഗങ്ങളുടെ ഒരു പാനൽ തയാറാക്കാറുണ്ട്. ഈ സെഷനിൽ ഈ പാനലിൽ ഞാനുമുണ്ട്. ഒരു ചെറിയ സമയത്തേക്ക് ആണെങ്കിലും അച്ഛൻ ഇരുന്ന കസേരയിൽ ഇന്ന് ഇരുന്നപ്പോൾ മനസ്സിലേക്ക് ഒരുപിടി ഓർമകൾ ഓടിയെത്തി. സ്പീക്കർ പദവിയുടെ പ്രാധാന്യത്തെക്കുറിച്ചും ഔന്നിത്യത്തെക്കുറിച്ചും അച്ഛൻ പറഞ്ഞ വാക്കുകൾ എത്ര ശരിയാണെന്ന് ഇന്നത്തെ ദിവസം മനസ്സിലാക്കാൻ കഴിഞ്ഞു"- ശബരി ഫേസ്ബുക്കിൽ കുറിച്ചു.
