അഞ്ചാം തീയതിക്കകം അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്നാണ് കെ.എസ്.ഇ.ബി. നടപടിയിലേക്ക് കടന്നത്. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം പണമടയ്ക്കാൻ വൈകുമെന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ പറയുന്നു.
അതേസമയം, ലൈൻമാൻ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ ജി.എസ്.ടി. ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി ആരോപണമുണ്ട്. കൂടാതെ ഫ്യൂസ് ഊരുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കെ.എസ്.ഇ.ബി. ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Aluva,Ernakulam,Kerala
First Published :
Feb 11, 2026 9:20 AM IST
