മരം മുറിക്കാന്‍ വൈദ്യുതിലൈന്‍ അഴിച്ചിടുന്നതിനായാണ് സുധീഷും സഹജീവനക്കാരും കുഴിക്കാട്ടുശ്ശേരിയില്‍ വന്നത്. ഇതിനായി എച്ച്.ടി. ലൈന്‍ ഓഫ് ചെയ്തിരുന്നതായി അധികൃതര്‍ പറയുന്നു. ആരതി പ്രസിന് സമീപം ഗ്രാമിക റോഡിലെ തൂണില്‍ക്കയറി വൈദ്യുതിക്കമ്പികള്‍ അഴിച്ചിട്ടശേഷം അടുത്തതില്‍ കയറിയപ്പോള്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെടുന്നതായി സുധീഷ് താഴെ നിന്നവരെ അറിയിക്കുകയായിരുന്നു.
താഴേക്ക് ഇറങ്ങാൻ സാധിക്കാതെ പോസ്റ്റിൽ പിടിച്ചിരുന്ന സുധീഷിന് സമീപമെത്തി സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ അഗ്നിരക്ഷാസംഘത്തിന്റെ സഹായത്തോടെ സുധീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളൂര്‍ പോലീസ് കുണ്ടായിയിലെ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരിശോധനയില്‍ സുധീഷിന് വൈദ്യുതാഘാതമേറ്റതിന്റെ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പോലീസ് പറഞ്ഞു.
advertisement
വടക്കാഞ്ചേരിയിൽ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം: KSRTC ഡ്രൈവർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: രണ്ട് ബൈക്ക് യാത്രികർ മരിക്കാനിടയായ അപകടത്തിൽ കെ എസ് ആർ ടി സി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. വടക്കഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്. കെ എസ് ആർ ടി സി മാനേജ്മെന്‍റ് പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് കാരണം ഉണ്ടായ അപകടത്തിലാണ് രണ്ട് ബൈക്ക് യാത്രക്കാർ മരണപ്പെട്ടത്.
Also Read- ഒന്നരവയസുള്ള 'ലോക്ക്ഡൗണിനെ' തട്ടിക്കൊണ്ടുപോയി; 43 മണിക്കൂറിന് ശേഷം രക്ഷപെടുത്തി; മൂന്നുപേർ അറസ്റ്റിൽ
സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രൈവർക്കെതിരെ നടപടി എടുത്തതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.
