KSRTC | വടക്കാഞ്ചേരിയിൽ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം: KSRTC ഡ്രൈവർക്ക് സസ്പെൻഷൻ

Last Updated:

അപകടത്തിന്‍റെ വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: രണ്ട് ബൈക്ക് യാത്രികർ മരിക്കാനിടയായ അപകടത്തിൽ (Accident) കെ എസ് ആർ ടി സി (KSRTC) ഡ്രൈവറെ സസ്പെൻഡ് ചെയ്തു. വടക്കഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്. കെ എസ് ആർ ടി സി മാനേജ്മെന്‍റ് പത്രകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് കാരണം ഉണ്ടായ അപകടത്തിലാണ് രണ്ട് ബൈക്ക് യാത്രക്കാർ മരണപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഈ ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡ്രൈവർക്കെതിരെ നടപടി എടുത്തതെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കുന്നു.
ഒന്നരവയസുള്ള 'ലോക്ക്ഡൗണിനെ' തട്ടിക്കൊണ്ടുപോയി; 43 മണിക്കൂറിന് ശേഷം രക്ഷപെടുത്തി; മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: ഒന്നരവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചെന്നൈയിലെ അമ്പത്തൂരിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 'ലോക്ക്ഡൗൺ' എന്ന് പേരിട്ടിരിക്കുന്ന ഒന്നരവയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. 43 മണിക്കൂറിനകം തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക സേന കുട്ടിയെ രക്ഷപെടുത്തി. കുട്ടിയെ ലഭിച്ച് 30 മണിക്കൂറിനകം മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്പത്തൂർ പോലീസ് ബാലമുരുകൻ (28), ഒഡീഷയിൽ നിന്നുള്ള നിർമ്മാണ തൊഴിലാളിയായ സുശാന്ത പ്രശാന്ത് (25), കടലൂർ ജില്ലയിൽ നിന്നുള്ള വളർത്തുമതി (55) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആവഡി കമ്മീഷണർ സന്ദീപ് റായ് റാത്തോഡ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
advertisement
ഫെബ്രുവരി ഏഴിന് അമ്പത്തൂരിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ ഇതരസംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾ അമ്പത്തൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കേസെടുത്ത് പ്രത്യേക പോലീസ് സംഘം ഊർജിത തിരച്ചിൽ നടത്തി. തുടർന്ന്, ഏകദേശം 43 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി 11.30 ഓടെ ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ വെച്ച് കുംഭകോണം ബസിൽ നിന്ന് കുഞ്ഞിനെ പോലീസ് സുരക്ഷിതമായി പുറത്തെടുത്തു.
ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നതിന്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. അമ്പത്തൂർ അസിസ്റ്റന്റ് കമ്മീഷണർ കനകരാജിന്റെ നേതൃത്വത്തിൽ എട്ടിലധികം പോലീസുകാർ മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് പ്രതികൾ എവിടെയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചെങ്കൽപട്ട്, പുതുച്ചേരി ഭാഗങ്ങളിൽ ഉണ്ടെന്ന സൂചന ലഭിച്ചു. പൊലീസ് സംഘം അവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ പിടികൂടി ചെന്നൈയിലെത്തിച്ചു. എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് അന്വേഷണത്തിൽ വ്യക്തമാകുമെന്നും കുട്ടിക്കടത്ത് നടത്തിയാണോ കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അതുപോലെ ചെന്നൈയിലെ അമ്പത്തൂർ മേഖലയിൽ നിന്ന് കഴിഞ്ഞ മാസങ്ങളിൽ എത്ര കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
advertisement
READ ALSO- Cheating | അവിവാഹിതനെന്ന് തെറ്റിദ്ധരിപ്പിച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥയെ വിവാഹം ചെയ്ത ഡോക്ടർക്കെതിരെ പീഡനപരാതി
ചെന്നൈയിലെ അമ്പത്തൂരിൽ ഉപജീവനമാർഗം കണ്ടെത്തുന്ന ഒഡീഷയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളി ദമ്പതികൾ, കോവിഡ് -19 ലോക്ക്ഡൗൺ സാഹചര്യത്തിൽ ജനിച്ച തങ്ങളുടെ കുഞ്ഞിന് 'ലോക്ക്ഡൗൺ' എന്ന് പേരിട്ടത് വാർത്തയായിരുന്നു. ഈ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC | വടക്കാഞ്ചേരിയിൽ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം: KSRTC ഡ്രൈവർക്ക് സസ്പെൻഷൻ
Next Article
advertisement
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി; കേസിൽ പരാതിക്കാരിയെ കക്ഷിചേർത്തു
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് നീട്ടി; കേസിൽ പരാതിക്കാരിയെ കക്ഷിചേർത്തു
  • ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിലക്ക് ഹൈക്കോടതി ജനുവരി 21 വരെ നീട്ടി.

  • കേസിൽ പരാതിക്കാരിയെ കക്ഷിചേർക്കാനുള്ള അപേക്ഷ കോടതി അംഗീകരിച്ച് രണ്ടാഴ്ചയ്ക്കകം മറുപടി തേടി.

  • മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

View All
advertisement