TRENDING:

പവര്‍കട്ട് മടങ്ങി വരുമോ? സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി

Last Updated:

പവര്‍കട്ട് വേണോയെന്ന് 21 ന് ശേഷം തീരുമാനിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് കെഎസ്ഇബി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കാമെന്നുള്ള റിപ്പോര്‍ട്ട് 21ന് നല്‍കാന്‍ കെഎസ്ഇബി ചെയര്‍മാന് മന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്ത് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനാണ് തീരുമാനം. പവര്‍കട്ട് വേണോയെന്ന് 21 ന് ശേഷം തീരുമാനിക്കും.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

Also Read- വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി

ആഭ്യന്തര ഉത്പാദനം കുറഞ്ഞതോടെ, കടുത്ത പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. സംഭരണ ശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ ഡാമുകളില്‍ ശേഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയത്ത് 81 ശതമാനം വെള്ളമുണ്ടായിരുന്നു. ദിവസവും 10 കോടി രൂപയുടെ വൈദ്യുതിയാണ് പുറത്തു നിന്നും വാങ്ങുന്നത്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നതനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന.

advertisement

Also Read- അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് KSRTC യാത്ര സൗജന്യമാക്കി സര്‍ക്കാര്‍

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞത്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അശ്രയിച്ചായിരിക്കും എത്ര രൂപയുടെ വര്‍ധന ഉണ്ടാകും എന്ന് പറയാനാവുക. അത് റെഗുലേറ്ററി ബോര്‍ഡ് ആണ് തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പവര്‍കട്ട് മടങ്ങി വരുമോ? സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് സർക്കാരിനോട് കെഎസ്ഇബി
Open in App
Home
Video
Impact Shorts
Web Stories