വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി

Last Updated:

കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് തകർന്നു

News18
News18
കണ്ണൂര്‍: കേരളത്തിൽ വീണ്ടും ട്രെയിനിന് നേരേ കല്ലേറ്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. ബുധനാഴ്ച വൈകിട്ട് 3.49ഓടെ കണ്ണൂർ കാസർഗോഡ് അതിർത്തിയിൽ വെച്ചായിരുന്നു കല്ലേറെന്നാണ് പ്രാഥമിക വിവരം.
കല്ലേറില്‍ ട്രെയിനിലെ സി- എട്ട് കോച്ചിലെ ജനല്‍ച്ചില്ല് പൊട്ടിയിട്ടുണ്ട്. ആര്‍പിഎഫ് സംഘമെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസങ്ങളിൽ കണ്ണൂരിലെ വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ക്കുനേരെ കല്ലേറുണ്ടായിരുന്നു. ഓഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് തുരന്തോ എക്‌സ്പ്രസിന് നേരേയാണ് കല്ലേറുണ്ടായത്. പാപ്പിനിശ്ശേരിക്കും വളപട്ടണത്തിനും ഇടയിലായിരുന്നു ഈ സംഭവം. ഇതിന് തലേദിവസം രാത്രി മൂന്ന് ട്രെയിനുകള്‍ക്ക് നേരേയാണ് കല്ലേറുണ്ടായത്.
advertisement
ഞായറാഴ്ച രാത്രി തിരുവനന്തപുരം-മുംബൈ നേത്രാവതി എക്‌സ്പ്രസിന്റെ എ സി കോച്ചിന് നേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ കോച്ചിലെ ജനല്‍ച്ചില്ല് തകര്‍ന്നു. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റിന് നേരേയും അതേദിവസം കല്ലേറുണ്ടായി. കണ്ണൂരിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. കാസർഗോഡ് നീലശ്വേരത്തിനടുത്ത് ഓഖ-എറണാകുളം എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടായതും ഞായറാഴ്ചയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണ്ടും ട്രെയിനിന് നേരേ കല്ലേറ്; വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനൽച്ചില്ല് പൊട്ടി
Next Article
advertisement
Horoscope Oct 28 | ഉത്കണ്ഠയും വൈകാരിക വെല്ലുവിളികളും നേരിടും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
ഉത്കണ്ഠയും വൈകാരിക വെല്ലുവിളികളും നേരിടും; പുതിയ സൗഹൃദങ്ങൾ കണ്ടെത്തും: ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് ഇന്ന് ഉത്കണ്ഠയും വൈകാരിക വെല്ലുവിളികൾ; ക്ഷമയും പോസിറ്റീവ് ആശയവിനിമയവും ആവശ്യമാണ്.

  • മിഥുനം രാശിക്കാർക്ക് പുതിയ സൗഹൃദങ്ങൾ കണ്ടെത്താനും ആത്മപ്രകാശനത്തിൽ വ്യക്തത ആസ്വദിക്കാനും കഴിയും.

  • കർക്കിടകം രാശിക്കാർക്ക് കുടുംബവും വൈകാരിക ബന്ധങ്ങളും ആഴത്തിലാകും, ഇത് സന്തോഷം നൽകും.

View All
advertisement