അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടായേക്കും. ബൈക്ക് കോടതിയില്‍ ഹാജരാക്കി ആര്‍.സി റദ്ദാക്കിയേക്കും.
advertisement
Also Read-Kannur | പശുവിന് പേ പിടിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു; കുത്തിവെപ്പ് നല്‍കി കൊന്നു
അപകടത്തില്‍ ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ചയാള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു.
കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
