Accident | ബൈക്ക് റോഡില്‍ ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മര്‍ വേലിയില്‍ കുടുങ്ങി; യുവാവ് മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു

Last Updated:

വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു.

ഇടുക്കി: അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങി. കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്.
വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെ.എസ്. ഇ.ബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.
അപകടം നടന്നതോടെ പ്രദേശത്ത് നേരിയ ഗതാഗത കുരുക്കും ഉണ്ടായി. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അപകടത്തില്‍പ്പെട്ട ബൈക്കിന്റെ ഉടമയ്‌ക്കെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും.
advertisement
കാന്‍സര്‍ രോഗിയായ വയോധികനെയും പേരക്കുട്ടികളെയും KSRTC ബസില്‍ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: കാന്‍സര്‍ രോഗിയായ വയോധികനെയും പേരക്കുട്ടിക്കളെയും കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടറെ സസ്‌പെന്‍ഡ് ചെയ്തു. മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിന്‍സ് ജോസഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 73 വയസുകാരനെയും 13, 7 വയസുള്ള പെണ്‍കുട്ടികളെയുമാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്.
advertisement
അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മെയ് 23ന് ഏലപ്പാറയില്‍ നിന്ന് തൊടുപുഴയിലേക്ക് യാത്രചെയ്യവേയാണ് ഇവരെ ഇറക്കി വിട്ടത്. ഇളയകുട്ടിയ്ക്ക് പ്രാഥമിക ആവശ്യം നിര്‍വഹിക്കുന്നതിന് വേണ്ടി ബസ് നിര്‍ത്തി സൗകര്യം ചെയ്യാതെ കണ്ടക്ടര്‍ ഇവരെ ഇറക്കി വിടുകയായിരുന്നു. കെഎസ്ആര്‍ടിസി തൊടുപുഴ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ക്കെതിരെ നടപടി.
കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും കൃത്യനിര്‍വഹണത്തിലെ ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ദീര്‍ഘദൂര യാത്ര ചെയ്യുന്ന യാത്രക്കാരന്‍ രണ്ടു പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരിഗണന നല്‍കാതെയും യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായി സൗകര്യം ഒരുക്കി നല്‍കാതെ ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിടുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ബൈക്ക് റോഡില്‍ ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മര്‍ വേലിയില്‍ കുടുങ്ങി; യുവാവ് മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു
Next Article
advertisement
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
'പിഎം ശ്രീ'യിൽ 27ലെ യോഗത്തിനുശേഷം നടപടി; വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം: ബിനോയ് വിശ്വം
  • സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം 27-ന് ചേരും, പിഎം ശ്രീ വിഷയത്തിൽ തീരുമാനമെടുക്കും.

  • പിഎം ശ്രീയിൽ ഒപ്പിട്ടത് മുന്നണി മര്യാദ ലംഘനമാണെന്ന് ബിനോയ് വിശ്വം, എൽഡിഎഫിൽ ഇത് പ്രതീക്ഷിച്ചില്ല.

  • പിഎം ശ്രീയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ‌ക്കും ഘടകകക്ഷികൾക്ക് കത്ത് നൽകി.

View All
advertisement