TRENDING:

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്;6 പേരുടെ നില ഗുരുതരം

Last Updated:

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു

advertisement
ആലപ്പുഴ: ദേശീയപാതയിൽ എരമല്ലൂരിന് സമീപം കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്. . ഇതിൽ ആറ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പോകുകയായിരുന്ന ടോറസ് ലോറിക്ക് പിന്നിൽ കൊല്ലത്ത് നിന്നു പാലക്കാടേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സുപ്പാർ ഫാസ്റ്റ് ബസാണ് ഇടിച്ചത്.
അപകടത്തിൽ ബസ്സിലുണ്ടായിരുന്ന 40 യാത്രക്കാർക്ക് പരിക്കേറ്റു
അപകടത്തിൽ ബസ്സിലുണ്ടായിരുന്ന 40 യാത്രക്കാർക്ക് പരിക്കേറ്റു
advertisement

ഗുരുതരമായി പരിക്കേറ്റ ആറ് പേരെ കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് 22 പേരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന വിവരം. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് ലോറിയിൽ ഇടിച്ച് 40 പേർക്ക് പരിക്ക്;6 പേരുടെ നില ഗുരുതരം
Open in App
Home
Video
Impact Shorts
Web Stories