ഇപ്പോൾ നന്നായില്ലെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ല. കെഎസ്ആർടിസിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ല. സിഎംഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എംഡിയെയും തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് ബിജു പ്രഭാകര്‍ വീഡിയോയില്‍ പറഞ്ഞു.
കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി; തുറന്നുപറയാൻ സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ വരും
ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂണിയനുകളല്ല ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂണിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആർടിസി എന്തുവന്നാലും നന്നാക്കണം എന്നാണ് സർക്കാർ നിലപാട്. വരുമാനത്തിൽനിന്ന് ശമ്പളം കൊടുത്തശേഷം ബാക്കി ചെലവുകൾ നോക്കിയാൽപോരെ എന്നാണ് ചിലരുടെ വാദം. ഡീസലടിച്ചാലേ വണ്ടി ഓടൂ. വണ്ടി ഓടിയാലേ ശമ്പളം കൊടുക്കാന്‍ പൈസ കിട്ടൂ. ഡിഡി നേരത്തെ കൊടുത്താലേ ഡീസൽ കിട്ടൂ.
advertisement
200 കോടിരൂപ പ്രതിമാസ വരുമാനമുണ്ടെങ്കിൽ 50 കോടിരൂപ ഡീസലിനുപോകും. ബാങ്കുകളിലെ ലോൺ തിരിച്ചടവ് 30 കോടി രൂപയാണ്. 5 കോടിരൂപ ബാറ്റയ്ക്കായി പോകും. സ്പെയർപാട്സും മറ്റു ചെലവുകളും ചേർത്ത് 25 കോടിരൂപ വേണം. 40 കോടിരൂപയാണ് പിന്നെ ശേഷിക്കുന്നത്. ശമ്പളം കൊടുക്കാൻ പ്രതിമാസം 91.92 കോടിരൂപ വേണം. സർക്കാർ സഹായമായി ബാക്കി തുക ലഭിച്ചാലേ മുന്നോട്ടു പോകാന്‍ കഴിയൂവെന്ന് ശമ്പള പ്രതിസന്ധിയെ കുറിച്ച് ബിജു പ്രഭാകര്‍ വിശദീകരിച്ചു.
കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ വിശദീകരിച്ചുള്ള കൂടുതല്‍ വീഡിയോകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. അതേസമയം കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ചു. എന്നാൽ രാജിസന്നദ്ധത അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.