കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി; തുറന്നുപറയാൻ സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ വരും
- Published by:Anuraj GR
- news18-malayalam
Last Updated:
അഞ്ച് എപ്പിസോഡുകളിലായാണ് ബിജു പ്രഭാകറിന്‍റെ പ്രതികരണം വരുന്നത്
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് റിപ്പോർട്ട്. നിലവിലെ സ്ഥിതി വിശദീകരിക്കാനും വിമർശനങ്ങൾക്ക് മറുപടി പറയാനും സിഎംഡി ബിജു പ്രഭാകർ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഫേസ്ബുക്ക് ലൈവിൽ വരും. ഫേസ്ബുക്ക്, യൂട്യൂബ് എന്നിവിടങ്ങളിലൂടെയാണ് ബിജു പ്രഭാകർ പ്രതികരിക്കുന്നത്. അഞ്ച് എപ്പിസോഡുകളിലായാണ് ബിജു പ്രഭാകറിന്‍റെ പ്രതികരണം വരുന്നത്. ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്ആർടിസിയുടെ നിലവിലെ സാമ്പത്തികസ്ഥിതിയും വരവ് ചെലവ് കണക്കുകളും ബിജു പ്രഭാകർ പുറത്തുവിടും.
വിവിധ എപ്പിസോഡുകളിലായി ജീവനക്കാരുടെ ശമ്പളം വൈകുന്നതിന്‍റെ യഥാർഥ കാരണം? എന്താണ് കെഎസ്ആർടിസി സ്വിഫ്റ്റ്? സ്വിഫ്റ്റ് കെഎസ്ആർടിസിയുടെ അന്തകനാണോ? റീസ്ട്രക്ചർ 2.0 എന്നീ കാര്യങ്ങളെക്കുറിച്ച് ബിജു പ്രഭാകർ സംസാരിക്കും.
അതിനിടെ കെഎസ്ആര്‍ടിസി എം ഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ കണ്ട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. കെഎസ്ആര്‍ടിസി പ്രത്യേകം എംഡിയെ നിയോഗിക്കുന്നതാകും ഉചിതമെന്ന് ബിജു പ്രഭാകർ പറഞ്ഞു. 20ന് ഹൈക്കോടതിയിലെ കേസ് പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറി തീരുമാനം എടുത്തേക്കും. ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ചി വീട്ടിലേക്ക് തൊഴിലാളികൾ മാർച്ച് നടത്തിയതിന് പിന്നാലെയാണ് എംഡി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
advertisement
അതേസമയം സിഎംഡിയുടെ രാജിന്നദ്ധത അറിഞ്ഞില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം കാണുന്നതെന്നും ഗതാഗതവകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇത്തരമൊരു കാര്യം സി എം ഡി സംസാരിച്ചിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച പണം കൃത്യമായി നൽകിയാൽ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇക്കാര്യത്തിൽ ധനവകുപ്പിന് കത്ത് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 15, 2023 2:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്ആർടിസിയിൽ കടുത്ത പ്രതിസന്ധി; തുറന്നുപറയാൻ സിഎംഡി ബിജു പ്രഭാകർ ഫേസ്ബുക്ക് ലൈവിൽ വരും