ഏത് പുരോഗമനപരമായ റിപ്പോർട്ടും കടലിൽ കളയുന്ന നിലപാടാണ് സംഘടനകൾക്കെന്ന് സിഎംഡി ബിജു പ്രഭാകർ പറഞ്ഞു. കെഎസ്ആര്‍ടിസിയിൽ എന്ത് പുരോഗമനപരമായ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിച്ചാലും കോടതിയിൽ പോകുന്നത് പതിവ് രീതിയാണ്. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുക എന്നത് സർക്കാരിന്റെ നയമാണ്. കെഎസ്ആര്‍ടിയുടെ ലാഭമുള്ള റൂട്ടുകൾ സ്വിഫ്റ്റിനു കൊടുത്തുവെന്ന ആക്ഷേപം ശരിയല്ല. മാധ്യമങ്ങളെ കൂട്ടുപിടിച്ചു ചില ജീവനക്കാർ കുപ്രചരണങ്ങൾ നടത്തുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ നൽകിയ വീഡിയോയിൽ പറഞ്ഞു.
advertisement
സ്വിഫ്റ്റ് വന്നതോടെ ചില ആളുകള്‍ക്ക് നഷ്ടങ്ങളുണ്ടായി. അതൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയില്ല. മാഹിയില്‍നിന്ന് മദ്യം കടത്തുന്നവര്‍ക്കും മറ്റുമാണ് അത്. സ്ഥിരമായി മാഹിയില്‍ നിന്ന് മദ്യം കടത്തുന്നവരുണ്ട്. നാഗര്‍കോവിലില്‍നിന്ന് ഏതാണ്ട് 700 കിലോ അരിയാണ് പിടിച്ചത്. എത്ര ഡ്രൈവര്‍മാര്‍ ഇതിനുള്ളില്‍ സ്വന്തമായി കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോയെന്നും ബിജു പ്രഭാകര്‍ ചോദിച്ചു.
ബെംഗളൂരുവില്‍നിന്ന് സാധനം വാങ്ങി ഇവിടെ കച്ചവടം നടത്തുന്നവര്‍ക്ക് സ്വിഫ്റ്റിന്‍റെ വരവില്‍ വലിയ വിഷമം തോന്നും. സ്വിഫ്റ്റില്‍ ഉള്ളവരും അത്ര പുണ്യവാളന്മാര്‍ അല്ലെന്നും അതിനാലാണ് പരിശോധന നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.