TRENDING:

കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു

Last Updated:

കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്

advertisement
കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫുട്‌ബോർഡിൽനിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ യാത്രക്കാരൻ ക്രൂരമായി ആക്രമിച്ചു. മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
പരിക്കേറ്റ കണ്ടക്ടർ വിനു
പരിക്കേറ്റ കണ്ടക്ടർ വിനു
advertisement

കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചർ ബസിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. മുഖത്തല സ്വദേശിയായ വിനു എന്ന കെഎസ്ആർടിസി കണ്ടക്ടർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന് പിന്നാലെ കണ്ടക്ടറെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കണ്ടക്ടർക്ക് പരിക്കേറ്റതിനെ തുടർന്ന് ബസിന്റെ യാത്ര തടസ്സപ്പെടുകയും പകരം കണ്ടക്ടർ എത്തിയ ശേഷമാണ് സർവീസ് പുനരാരംഭിക്കുകയും ചെയ്തത്. ‌

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A shocking incident of assault occurred on a KSRTC Fast Passenger bus operating on the Kollam-Madura route, where a passenger brutally attacked a conductor for performing his duty. The conductor, identified as Vinu from Mukhathala, requested a passenger to move away from the bus footboard for safety reasons. Angered by the request, the passenger physically assaulted the conductor and bit him on the face, causing significant injury.‌

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് ഫുട്ബോർഡില്‍ നിന്ന് കയറിനിൽക്കാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ മുഖത്ത് യാത്രക്കാരൻ കടിച്ചു
Open in App
Home
Video
Impact Shorts
Web Stories