യാത്രയ്ക്കിടെ പ്രദീപിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും ബോധം നഷ്ടമാവുകയുമായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഉടൻ തന്നെ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിനുള്ളിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ല. മാവേലിക്കര പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Mavelikkara,Alappuzha,Kerala
First Published :
Feb 26, 2026 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ഹൃദയാഘാതം വന്ന് മരിച്ചു; മാവേലിക്കരയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി
