മേയർ ആര്യാ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട സംഭവത്തില്‍ അന്നേ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പിന്‍സീറ്റിലായിരുന്നെന്നും താന്‍ ഒന്നും കണ്ടില്ലെന്നുമായിരുന്നു കണ്ടക്ടറുടെ മൊഴി. എന്നാല്‍ കണ്ടക്ടര്‍ തനിക്കൊപ്പം മുന്‍വശത്താണ് ഇരുന്നതെന്ന് യദു പറയുന്നു. സച്ചിന്‍ ദേവ് എംഎല്‍എ വന്നപ്പോള്‍ സഖാവേ ഇരിക്കൂ എന്നു പറഞ്ഞ് എഴുന്നേറ്റ് കൊടുത്തു. കണ്ട കാര്യമാണ് പറയുന്നത്. കണ്ടക്ടറുടെ മൊഴി അനുകൂലമെന്നും യദു കൂട്ടിച്ചേര്‍ത്തു.
Also Read- KSRTC ഡ്രൈവർ യദു നടുറോഡിൽ അശ്ലീല ഭാഷയിൽ ഭീഷണിപ്പെടുത്തി എന്ന് നടി
advertisement
തൃശൂര്‍ കുന്നംകുളം ഭാഗത്ത് വെച്ച് യദു തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നും അന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ഇടപെട്ടാണ് യദുവിനെ പറഞ്ഞയച്ചതെന്നുമാണ് നടി റോഷ്ന പറഞ്ഞത്. നടുറോഡില്‍ വണ്ടി നിര്‍ത്തി യദു മോശമായി സംസാരിച്ചെന്നും ഒരു സ്ത്രീയെന്ന പരിഗണന പോലും യദുവിന്റെ സംസാരത്തിലുണ്ടായിരുന്നില്ലെന്നും റോഷ്ന പറഞ്ഞു.
Also Read - 'ഡ്രൈവർ യദു ലൈംഗിക ആംഗ്യം കാണിച്ചോയെന്ന് അറിയില്ല': ബസ് കണ്ടക്ടറുടെ മൊഴി
യദുവില്‍ നിന്ന് മോശം അനുഭവം നേരിട്ടതിന്റെ അമര്‍ഷം തനിക്കിപ്പോഴുമുണ്ട്. മേയറോട് പോലും അയാള്‍ ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ സാധാരണക്കാരിയായ തന്നോട് ഇങ്ങനെ സംസാരിച്ചതില്‍ അത്ഭുതമില്ലെന്നും റോഷ്ന പറഞ്ഞിരുന്നു.