KSRTC ഡ്രൈവർ യദു നടുറോഡിൽ അശ്ലീല ഭാഷയിൽ ഭീഷണിപ്പെടുത്തി എന്ന് നടി

Last Updated:

തന്റെ വാഹനത്തിന് പിന്നിൽ വന്ന് ഹോൺ മുഴക്കിയത് പോലെ താനും തിരിച്ച് ഹോൺ മുഴക്കിയപ്പോൾ ബസ് നടുറോഡിൽ നിർത്തി പുറത്തിറങ്ങി വന്ന് റോക്കി ഭായ് കളിച്ചുവെന്നും, വളരെ മോശമായി സംസാരിച്ചുവെന്നും നടി റോഷ്ന

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡില്‍ തർക്കിച്ചതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ ആരോപണവുമായി സിനിമാ താരം റോഷ്ന ആൻ റോയ്. യദു തന്നോട് മോശമായി സംസാരിച്ചുവെന്നും അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും റോഷ്ന പറഞ്ഞു. മലപ്പുറത്തു നിന്നും എറണാകുളത്തേക്കുള്ള യാത്രാ മാധ്യേ കുന്നംകുളത്ത് വച്ചുണ്ടായ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി വിവരിക്കുന്നത്.
മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ചർച്ചയാകുമ്പോഴാണ് ഈ ഫോട്ടോയിലുള്ള വ്യക്തിയെ ശ്രദ്ധിക്കുന്നതെന്ന് റോഷ്ന ആൻ റോയ് പറയുന്നു.
കുറിപ്പിൽ പറയുന്നത് ഇങ്ങനെ. സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കുന്നംകുളം റൂട്ടിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഒരു വണ്ടിക്ക് മാത്രമേ പോകാൻ സ്ഥലമുണ്ടായിരുന്നുള്ളൂ. സൈഡ് കൊടുക്കാൻ പോലും ഇടമില്ലാത്തിടത്ത് യദു അപകടകരമായി വണ്ടിയെടുത്തുകൊണ്ടുപോയെന്നുമാണ് റോഷ്ന കുറിച്ചത്. തന്റെ വാഹനത്തിന് പിന്നിൽ വന്ന് ഹോൺ മുഴക്കിയത് പോലെ താനും തിരിച്ച് ഹോൺ മുഴക്കിയപ്പോൾ ബസ് നടുറോഡിൽ നിർത്തി പുറത്തിറങ്ങി വന്ന് റോക്കി ഭായ് കളിച്ചുവെന്നും, വളരെ മോശമായി സംസാരിച്ചുവെന്നുമാണ് റോഷ്ന വിവരിച്ചു. വഴിയിൽ കണ്ട എംവിഡിയോട് ഇക്കാര്യം പരാതിപ്പെട്ടുവെന്നും വിഷയം പൊലീസുകാർ സംസാരിച്ച് പരിഹരിച്ച് വിട്ടെന്നും റോഷ്ന വ്യക്തമാക്കി.
advertisement
മേയറോടു പോലും സംസാരിക്കുന്ന രീതി ഇങ്ങനെ ആണെങ്കിൽ സാധാരണക്കാരിയായ എന്നോട് കാണിച്ചതിൽ യാതൊരു അതിശയവും ഇല്ല. ഇങ്ങനെ ഉള്ളവരെ സംരക്ഷിക്കാതെ ഗതാഗത വകുപ്പ് അധികൃതർ തക്കതായ ശിക്ഷ നൽകണമെന്ന് റോഷ്ന അഭ്യർത്ഥിക്കുന്നുമുണ്ട്. കുറച്ച് നാളുകൾക്ക് മുൻപ് നടന്ന സംഭവമാണെന്നും ഒന്നുകൂടി ഓർമിപ്പിക്കാനാണ് നിലവിൽ പോസ്റ്റിടുന്നതെന്നും പറഞ്ഞുകൊണ്ടാണ് റോഷ്‌ന പോസ്റ്റ് അവസാനിപ്പിക്കുന്നത്.
വർണ്യത്തിൽ ആശങ്ക, ഒരു അഡാർ ലൗ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങി നിരവധി ചിത്രങ്ങളിൽ റോഷ്‌ന ആൻ റോയ് അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ഡ്രൈവർ യദു നടുറോഡിൽ അശ്ലീല ഭാഷയിൽ ഭീഷണിപ്പെടുത്തി എന്ന് നടി
Next Article
advertisement
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
Diwali Holiday| ദീപാവലിക്ക് കാലിഫോർണിയയിൽ ഔദ്യോഗിക അവധി; ഇങ്ങനെ ചെയ്യുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റ്
  • കാലിഫോർണിയ ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച മൂന്നാമത്തെ യുഎസ് സംസ്ഥാനം

  • ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ച ബിൽ 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും

  • പെൻസിൽവാനിയ, കണക്റ്റിക്കട്ട് എന്നിവയ്ക്ക് ശേഷം കാലിഫോർണിയ ദീപാവലി അവധി പ്രഖ്യാപിച്ചു

View All
advertisement