കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൺസഷൻ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മകളുടെ മുൻപിൽ വെച്ച് പിതാവിനെ ജീവനക്കാർ മർദിച്ചത്. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
Also Read- KSRTC ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
advertisement
മകളുടെ മുൻപിൽ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുവാൻ ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി സിഎംഡി ക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ അഞ്ച് പേരെ പ്രതി ചേർത്ത് കാട്ടാക്കട പൊലീസ് കേസെടുത്തിരുന്നു. IPC 143,147,149 തുടങ്ങിയ വകുപ്പുകൾ ചുമത്തി അന്യായമായി തടഞ്ഞു വെച്ച് മർദ്ദിക്കൽ, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
Also Read- KSRTC ജീവനക്കാർ മർദിച്ച സംഭവം; അഞ്ച് പേർക്കെതിരെ കേസെടുത്ത് പൊലീസ്
ആമച്ചല്‍ സ്വദേശി പ്രേമനെയാണ്ജീവനക്കാര്‍ മര്‍ദിച്ചത്. കോളേജ് വിദ്യാർത്ഥിനിയായ മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമൻ ഡിപ്പോയിൽ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
വിഷയത്തിൽ ഹൈക്കോടതിയും ഇടപെട്ടിരുന്നു. സംഭവത്തിൽ പോലീസിനോട് കോടതി റിപ്പോർട്ട് തേടി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് റിപ്പോര്‍ട്ട് തേടിയത്. സ്വമേധയാ ആണ് കോടതിയുടെ ഇടപെടൽ.