KSRTC ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്

Last Updated:

ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മകളുടെ കണ്‍സഷന് അപേക്ഷ നല്‍കാനായാണ് പ്രേമന്‍ കാട്ടാക്കട ഡിപ്പോയില്‍ എത്തിയത്. കണ്‍സഷന്‍ അനുവദിക്കാന്‍ മകളുടെ ഡിഗ്രി കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് അടക്കം ഹാജരാക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നുമാസമായി താന്‍ കണ്‍സഷനായി നടക്കുകയാണെന്നും എത്രയും വേഗം അനുവദിക്കണമെന്നും ജീവനക്കാരുടെ ഇത്തരം സമീപനമാണ് കെഎസ്ആര്‍ടിസി നഷ്ടത്തിലാകാന്‍ കാരണമെന്നും പ്രേമന്‍ പറഞ്ഞു. ഇതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഒരു ജീവനക്കാരന്‍ പ്രേമനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ മറ്റു ജീവനക്കാരെത്തി മകളുടെ മുന്നിലിട്ട് പ്രേമനെ മര്‍ദിക്കുകയുമായിരുന്നു.
advertisement
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. മകളുടെ മുന്നിലിട്ട് ഒന്നുംചെയ്യരുതെന്ന് ചിലര്‍ പറഞ്ഞിട്ടും ഇതൊന്നും കേള്‍ക്കാതെ സുരക്ഷാ ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രേമനെ മര്‍ദിക്കുകയായിരുന്നു. അതിനിടെ, ജീവനക്കാര്‍ തന്നെയും മര്‍ദിച്ചിട്ടുണ്ടെന്നാണ് മകളുടെ ആരോപണം. അച്ഛനെ തല്ലിയ ജീവനക്കാരെ മകള്‍ ചോദ്യംചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; ദൃശ്യങ്ങൾ പുറത്ത്
Next Article
advertisement
മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് മാർപ്പാപ്പ; നിസ്ക്കരിക്കാൻ വത്തിക്കാൻ ആസ്ഥാനത്ത് പ്രാർത്ഥനാ മുറിയൊരുക്കി
മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് മാർപ്പാപ്പ; നിസ്ക്കരിക്കാൻ വത്തിക്കാൻ ആസ്ഥാനത്ത് പ്രാർത്ഥനാ മുറിയൊരുക്കി
  • മുസ്ലിം പണ്ഡിതരുടെ അഭ്യർത്ഥന മാനിച്ച് വത്തിക്കാൻ ലൈബ്രറിയിൽ പ്രാർത്ഥനാ മുറിക്ക് അനുമതി നൽകി.

  • വത്തിക്കാൻ ലൈബ്രറിയിൽ 80,000 കൈയെഴുത്തുപ്രതികളും 50,000 ആർക്കൈവൽ ഇനങ്ങളും ശേഖരിച്ചിരിക്കുന്നു.

  • വത്തിക്കാൻ ലൈബ്രറിയിൽ അറബിക്, ജൂത, എത്യോപ്യൻ, ചൈനീസ് ശേഖരങ്ങൾ ഉൾപ്പെടുന്ന സാർവത്രിക ഗ്രന്ഥശാലയുണ്ട്.

View All
advertisement