TRENDING:

KSRTC സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടു

Last Updated:

50 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടു. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകാൻ വേണ്ടിയാണ് 50 കോടി രൂപ സർക്കാരിനോട് മാനേജ്മെന്റ് ആവശ്യപ്പെട്ടത്. ഒക്ടോബർ 5ന് മുൻമ്പ് ശമ്പളം നൽകുമെന്ന് ഇന്നലെ ചേർന്ന ട്രേഡ് യൂണിയൻ യോഗത്തിലും മാനേജ്മെന്റ് അറിയിച്ചിരുന്നു. നാളത്തെ പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം നൽകില്ല. TDF ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
representative image
representative image
advertisement

ആഴ്ചയിൽ 6 ദിവസം സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോൺഗ്രസ് അനുകൂല ടി ഡി എഫ് യൂണിയൻ നാളെ മുതൽ പണിമുടക്കും. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രം സിംഗിൾ ഡ്യൂട്ടി വരുന്നത്. നേർത്തെ 8 ഡിപ്പോയിൽ നടപ്പിലാക്കാനായിരുന്നു തീരുമാനമെങ്കിലും ഷെഡ്യൂൾ തയ്യാറാക്കിയതിൽ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഇത് അംഗീകരിച്ചു.

Also Read- 'നടക്കുന്നത് യൂണിയനുകൾ വിചാരിക്കുന്നത് മാത്രം; KSRTC അവർക്ക് ഏറ്റെടുത്തുകൂടെ?' ഹൈക്കോടതി

advertisement

തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി. പണിമുടക്കുന്നവരെ നേരിടാൻ ഡയസ്നോൺ ബാധകമാക്കും. സെപ്റ്റംബർ മാസത്തെ ശമ്പളം തടയുമെന്നും മാനേജ്മെമെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരത്തെ ശക്തമായി നേരിടുമെന്ന് സൂചിപ്പിച്ച് ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടറുടെ കാര്യാലയം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

Also Read- പ്രതിവർഷം 576 കോടി രൂപ നഷ്ടത്തിൽ; സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജല അതോറ്റിയിൽ ശമ്പളവും പെൻഷനും നൽകാൻ 23 കോടി

advertisement

കെഎസ്ആർടിസി ഇപ്പോൾ  ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. അതിന്റെ ഉത്തമ  ഉ​ദാഹരണമാണ് തൊഴിലാളികൾ ഒറ്റക്കെട്ടായി പ്രയത്നിച്ചതിന്റെ ഫലമായി ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനം ഈ സ്ഥാപനത്തിലെ  ചരിത്രത്തിലെ ഏറ്റവും വലിയ വരുമാനമായ  8.4 കോടി രൂപ നേടാനായത്.ബഹു. മുഖ്യമന്ത്രിയുമായി നടത്തിയ  ചർച്ചയിൽ ജീവനക്കാർക്ക് പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട്  ബുദ്ധിമുട്ടുകൾ  എന്തെങ്കിലും  ഉണ്ടെങ്കിൽ അത്   പരിശോധിച്ച് ആറ് മാസത്തിനകം അതിന് വേണ്ട മാറ്റം  വരുത്താമെന്ന് ഉറപ്പ് നൽകിയതാണ്.അന്ന് യോ​ഗത്തിൽ പങ്കെടുത്ത് എല്ലാം സമ്മതിച്ച് ശേഷം പുറത്തിറങ്ങി സമരം പ്രഖ്യാപിച്ച് നോട്ടീസ് നൽകിയത് കെഎസ്ആർടിസിയിൽ ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരോടും,   ഈ സ്ഥാപനത്തെ  ആത്മാർത്ഥമായി സ്നേഹിക്കുന്ന യാത്രക്കാരോടുമുള്ള വെല്ലുവിളിയായിട്ടാണ് മാനേജ്മെന്റ് കാണുന്നതെന്ന് KSRTC വാർത്താ ക്കുറിപ്പിൽ അറിയിച്ചു

advertisement

ഈ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കും. ഒക്ടോബർ   5 തീയതിക്ക് മുൻപായി സർക്കാർ സഹായത്തോടെ തന്നെ ശമ്പളം നൽകാനാണ് നിലവിൽ മാനേജ്മെന്റിന്റ് തീരുമാനം.   എന്നാൽ   സമരത്തിൽ പങ്കെടുക്കുന്ന ഒരു ജീവനക്കാരനും സെപ്തംബർ മാസത്തെ ശമ്പളം നൽകില്ലെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.

മോട്ടോർ ആക്ട് വർക്കേഴ്സ്  1961 നും അതിന്റെ അനുബന്ധ റൂളും   അനുസരിച്ചുള്ള   പുതിയ ഡ്യൂട്ടി  സമ്പ്രദായത്തിലുള്ള   ഷെഡ്യൂളുകൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ഇത് ഒന്നാം തീയതി മുതൽ തന്നെ നടപ്പാക്കും. ജീവനക്കാരുടെ ആയാസം കുറയ്ക്കുന്ന ഈ സമ്പ്രദായം ബഹുഭൂരിപക്ഷം ജീവനക്കാരും  പിൻതുണ നൽകുമ്പോൾ  ഒരു   ന്യൂന പക്ഷം ജീവനക്കാർ  കാണിക്കുന്ന പഴയ സമര മുറ  നഷ്ടത്തിൽ ഓടുന്ന ഈ സ്ഥാപനത്തിന് ഇനിയും താങ്ങാൻ കഴിയില്ലെന്ന് മനസിലാക്കണം. കെഎസ്ആർടിസിയെ നിലനിർത്തുന്ന നികുതിദായകരെ സമര കോപ്രായങ്ങളുടെ പേരിൽ ബുദ്ധിമുട്ടിച്ചാൽ അവർ പൊറുക്കില്ലെന്നും മനസിലാക്കണമെന്നും മാനേജ്മെന്റ് മുന്നറിയിപ്പ് നൽകി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കെഎസ്ആർടിസിയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏതെങ്കിലും രീതിയിൽ  ബുദ്ധമുട്ട് ഉണ്ടാക്കുകയോ, സർവ്വീസിന്റെ പ്രവർത്തനങ്ങളോ,  ജീവനക്കാർക്കുള്ള ജോലി തടസമാകുന്ന തരത്തിൽ സമരമുറയുമായി മുന്നോട്ട് പോയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ  യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  നിയമ ലംഘനമായ ഏതെങ്കിലും പ്രവർത്തികളിൽ   ഏർപ്പെട്ടാൽ  അവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടുയുള്ള നടപടികൾ സ്വീകരിക്കാനും യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഷെഡ്യൂളുകൾ മുടങ്ങാതിക്കാനുള്ള താൽക്കാലിക നടപടികൾ സ്വീകരിക്കാൻ എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടന്നും മാനേജ്മെന്റ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
KSRTC സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ സർക്കാരിനോട് 50 കോടി ആവശ്യപ്പെട്ടു
Open in App
Home
Video
Impact Shorts
Web Stories