എം പാനലുകാരുടെ പിരിച്ചുവിടൽ: KSRTC സർവീസുകൾ മുടങ്ങും
തെക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് ഏറ്റവുമധികം കെഎസ്ആർടിസി സർവ്വീസുകൾ മുടങ്ങിയത്. എറണാകുളം ജില്ലയിൽ പകുതിയിലധികം സർവീസുകൾ മുടങ്ങി. ഏകദേശം 120-ലേറെ സർവീസുകളാണ് എറണാകുളത്ത് മുടങ്ങിയത്. 16 സിറ്റി സർവീസുകളിൽ എട്ടെണ്ണവും എറണാകുളത്ത് ഓടിക്കാനായിട്ടില്ല. പെരുമ്പാവൂർ ഡിപ്പോയിൽ 30 സർവീസുകളിൽ 15 എണ്ണവും മുടങ്ങി. കോതമംഗലത്ത് 25 സർവീസുകൾ മുടങ്ങി. എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടത് തിരുവനന്തപുരത്തു 20 ശതമാനം സർവീസുകളെ ബാധിച്ചു. പാപ്പനംകോട് ഡിപ്പോയിൽ 12 സർവീസും ആര്യനാട്ട് 10 സർവ്വീസും മുടങ്ങി. ആര്യനാട്ട് ആകെ 30 സർവീസാണുള്ളത്. മലബാർ മേഖലയിൽ 94 സർവ്വീസുകൾ മുടങ്ങി. വയനാട്ടിലെ ഗ്രാമീണ സർവിസുകൾ താളം തെറ്റി.
advertisement
ടിക്കറ്റ് മെഷീന്‍ മടക്കി നല്‍കിയത് കണ്ണീരോടെ; മനസുനീറ്റിയ ജീവിത ചിത്രമായി നസീര്‍
എറണാകുളം ജില്ലയിൽ മുടങ്ങിയ സർവീസുകൾ ഡിപ്പോ തിരിച്ച്
എറണാകുളം :30
ആലുവ: 31
പെരുമ്പാവൂർ: 15
കോതമംഗലം: 15
മുവാറ്റുപുഴ:28
കൂത്താട്ടുകുളം: 9
പറവൂർ: 25
അങ്കമാലി: 15
പിറവം: 32
തൃശൂരിൽ ആകെ മുടങ്ങിയത് 64 സർവ്വീസുകൾ
മാള ഡിപ്പോ - 14
പുതുക്കാട് II
ചാലക്കുടി 13
കൊടുങ്ങല്ലൂർ 11
ഗുരുവായൂർ 7
ഇരിങ്ങാലക്കുട - 6
തൃശൂർ 2
പാലക്കാട് നിലവിൽ 5 സർവ്വീസുകളാണ് മുടങ്ങിയത്
പാലക്കാട് - 2
മണ്ണാർക്കാട് - 1
ചിറ്റൂർ - 1
വടക്കഞ്ചേരി - 1
മലബാറിൽ മുടങ്ങിയ സർവീസുകളുടെ ജില്ല തിരിച്ചുള്ള കണക്ക്
വയനാട്- 26
മലപ്പുറം-15
കോഴിക്കോട്-15
കാസർകോട്-15
കണ്ണൂർ-8
പമ്പയിൽനിന്ന് കണ്ടക്ർമാരെ തിരിച്ചുവിളിപ്പിച്ചു
കോടതി വിധിയെ തുടർന്ന് പമ്പയിൽ ഉണ്ടായിരുന്ന എംപാനൽ കണ്ടക്ടർമാരെ തിരിച്ചു വിളിപ്പിച്ചു. ജീവിതം ആത്മഹത്യയുടെ വക്കിലാണെന്നു കണ്ടക്ടർമാർ. കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് എം പാനൽ ഡ്രൈവർ മാരും ആശങ്കയിലാണ്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്ന പരിഗണന പോലും തങ്ങൾക്കു ലഭിക്കുന്നില്ലെന്ന് ജീവനക്കാർ പറയുന്നു.
എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതോടെ ഇന്നലെ സംസ്ഥാനത്ത് എണ്ണൂറോളം സർവീസുകൾ മുടങ്ങിയിരുന്നു. ഏറ്റവുമധികം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്ന തിരുവനന്തപുരം ആസ്ഥാനമായ തെക്കൻ മേഖലയിൽ മാത്രം 300 സർവീസാണ് ഇന്നലെ മുടങ്ങിയത്. എറണാകുളം മേഖലയിൽ 360 സർവീസുകളും മലബാർ മേഖലയിൽ 155 സർവീസുകളുമാണ് ഇന്നലെ മുടങ്ങിയത്.
ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ ആത്യഹത്യഭീഷണി മുഴക്കി
ഇന്നലെ കെ.എസ്.ആർ.ടി.സിക്കെതിരെ രൂക്ഷവിമർശനമുയർത്തിയ ഹൈക്കോടതി, ഇന്ന് മുതൽ ഒരു താൽക്കാലിക ജീവനക്കാരൻ പോലും സർവീസിലില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കർശന നിർദേശം നൽകിയിരുന്നു. ഇതുസംബന്ധിച്ച് സിഎംഡി നേരിട്ട് സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചിരുന്നു. ഇന്നലെ താൽക്കാലിക ജീവനക്കാർ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു.