TRENDING:

'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം

Last Updated:

കോഴിക്കോട് കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ വിജയിച്ചതിന് പിന്നാലെയായിരന്നു കെഎസ്‌യു പ്രകടനം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് എംഎസ്എഫിനെതിരെ പ്രകടനവുമായി കെഎസ് യു. കൊടുവള്ളി ഓർഫനേജ് കോളജ് യൂണിയൻ വിജയിച്ചതിന് പിന്നാലെയായിരന്നു കെഎസ്‌യു എംഎസ്എഫിനെതിരെ പ്രകടനം നടത്തിയത്.'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'എന്ന ബാനറേന്തിയാണ് കെ.എസ്.യു പ്രകടനം നടത്തിയത്. എംഎസ്എഫും കെഎസ്‌യുവും തമ്മിൽ നടന്ന യുണിയൻ തിരഞ്ഞടുപ്പിൽ ജനറൽ സീറ്റുകളിൽ എട്ടിലും കെഎസ്‌യു വിജയിച്ചു.
News18
News18
advertisement

വയനാട്ടിൽ കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിനും ഐ സി ബാലകൃഷ്ണനുമെതിരെ പ്രകടനം നടന്നതിന് പിന്നാലെയാണ് കോഴിക്കോട് എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകനം നടത്തിയത്. വയനാട് മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോൺഗ്രസ് എംഎൽഎമാരായ ടി സിദ്ദിഖിന്റെയും ഐ സി ബാലകൃഷ്ണന്റെയും ചിത്രങ്ങളടങ്ങിയ ബാനറുമേന്തിയാണ് എംഎസ്എഫ്പ്രവർത്തകർ പ്രകടനം നടത്തിയത്.. "മിസ്റ്റര്‍ സിദ്ദിഖ്, മിസ്റ്റര്‍ ഐസീ.. കേശു കുഞ്ഞുങ്ങളെ നിലയ്ക്ക് നിര്‍ത്തിയില്ലേല്‍ ജില്ലയില്‍നിന്ന് ഇനി നിയമസഭ കാണാമെന്ന് മോഹിക്കേണ്ട" എന്നായിരുന്നു ബാനറിലെഴുതിയിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എംഎസ്എഫ് തോറ്റു, മതേതരത്വം ജയിച്ചു'; എംഎസ്എഫിനെതിരെ കെഎസ്‌യു പ്രകടനം
Open in App
Home
Video
Impact Shorts
Web Stories