TRENDING:

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യുവിന്റെ 'സമഗ്ര വീഴ്ച്ചാ പുരസ്കാരം'; മന്ത്രിക്ക് പകരം ഉദ്ഘാടനവും നിർവഹിച്ചു

Last Updated:

ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ചടങ്ങ് കാരണം വ്യക്തമാക്കാതെ സർവകലാശാല മാറ്റിവെച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ ഹൈകോടതി വിധി വന്ന പശ്ചാത്തലത്തിൽ കണ്ണൂരിൽ കെഎസ്‌യുവിന്റെ പ്രതിഷേധം. സർവ്വകലാശാലയിൽ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ പ്രവേശന കവാടം കെ. എസ്. യു ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസാണ് പ്രതീകാത്മകമായ ഉദ്‌ഘാടനം നിർവ്വഹിച്ചത്. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന് കെ. എസ്. യു ജില്ലാ കമ്മിറ്റിയുടെ സമഗ്ര വീഴ്ച പുരസ്‌കാരവും സമർപ്പിച്ചു.
advertisement

ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ചടങ്ങ് കാരണം വ്യക്തമാക്കാതെ സർവകലാശാല മാറ്റിവെച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി പ്രതിഷേധം ഭയന്നാണ് മന്ത്രി പരിപാടി റദ്ദാക്കിയത് എന്നാണ് കെഎസ്‌യുവിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി പ്രധാന പ്രവേശന കവാടം ഉദ്‌ഘാടനം ചെയ്യാൻ കെ.എസ്.യു രംഗത്തെത്തിയത്.

Also Read- പ്രിയാ വര്‍ഗീസിന്‍റെ നിയമനം; വാദം; വിവാദം; വിധി; പ്രധാന പോയിന്‍റുകള്‍

ബന്ധു നിയമനത്തിലും ബോർഡ് ഓഫ് സ്റ്റഡീസ് രൂപീകരണത്തിലും സിലബസ് തയ്യാറാക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിലും ഉൾപ്പടെ വിവിധ സംഭവങ്ങളിലെ തുടർച്ചയായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർഗോപിനാഥ് രവീന്ദ്രന്സമഗ്ര വീഴ്ച പുരസ്‌കാരവും പരിപാടിയിൽ സമർപ്പിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്ക് തന്നെ അപമാനമായി കണ്ണൂർ സർവകലാശാല അധികൃതരും വൈസ് ചാൻസലറും മാറിയെന്ന് കെ. എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി. മുഹമ്മദ്‌ ഷമ്മാസ് പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് മൂലം കോടതിയിൽ നിന്ന്  നിരന്തരം തിരിച്ചടികൾ നേരിട്ടിട്ടും വേണ്ടി വന്നാൽ പ്രിയ വർഗീസിനെ വീണ്ടും പരിഗണിക്കും എന്ന വി സി യുടെ മറുപടി ധിക്കാരപരമാണ്.

advertisement

Also Read- 'ജീവിച്ചിരിപ്പുണ്ടെങ്കിൽ അസോസിയേറ്റ് പ്രൊഫസറായിരിക്കും; കോടതി വിധിക്കു ശേഷം പ്രിയാ വർഗീസ്

വഴിവിട്ട നിയമനങ്ങൾക്ക് ചുക്കാൻ പിടിച്ച വൈസ് ചാൻസലറെ അടിയന്തരമായി പുറത്താക്കണം. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന തരത്തിൽ മൂല്യത്തകർച്ചയുടെ വക്കിലെത്തിയ വിദ്യാഭ്യാസ മേഖലയെ രക്ഷപ്പെടുത്താൻ സമൂഹം ഒന്നാകെ മുന്നിട്ടിറങ്ങണമെന്നും സർവകലാശാല ആസ്ഥാനത്തെ കെ. എസ്. യു ജില്ലാ കമ്മിറ്റിയുടെ സമര പരിപാടി ഉദ്‌ഘാടനം ചെയ്ത് പി. മുഹമ്മദ്‌ ഷമ്മാസ് ആവശ്യപ്പെട്ടു.

കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ആദർശ് മാങ്ങാട്ടിടം, ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, ആകാശ് ഭാസ്കരൻ, അതുൽ എം.സി, പ്രണവ് പി. പി, ഷഹനാദ്.ടി, പ്രകീർത്ത് മുണ്ടേരി, ശ്രീരാഗ്.കെ, ഹരികൃഷ്ണൻ പൊറോറ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രന് കെ.എസ്.യുവിന്റെ 'സമഗ്ര വീഴ്ച്ചാ പുരസ്കാരം'; മന്ത്രിക്ക് പകരം ഉദ്ഘാടനവും നിർവഹിച്ചു
Open in App
Home
Video
Impact Shorts
Web Stories