പ്രിയാ വര്‍ഗീസിന്‍റെ നിയമനം; വാദം; വിവാദം; വിധി; പ്രധാന പോയിന്‍റുകള്‍
- Published by:Arun krishna
- news18-malayalam
Last Updated:
എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ എംപിയുമായ കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയ നടപടി പുനപരിശോധിക്കണമെന്ന ഹൈക്കോടതി വിധി കണ്ണൂര്‍ സര്‍വകലാശാലയ്ക്കും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
എല്ലാ യോഗ്യതയും പരിശോധിക്കുമ്പോഴും പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്ന് കോടതി പറഞ്ഞു. യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു. വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
പ്രിയാ വര്‍ഗീസിന്‍റെ നിയമനം വിവാദമായതെങ്ങനെ ?; വിഷയത്തില്‍ സര്‍വകലാശാലയുടെയും പ്രിയാ വര്‍ഗീസിന്‍റെയും വാദങ്ങള്‍ എന്തെല്ലാം ?, നിയമനം പുനപരിശോധിക്കണമെന്ന വിധിയില്‍ കോടതി വ്യക്തമാക്കിയതെന്ത് ? നോക്കാം.
advertisement
- കണ്ണൂർ സർവകലാശാല മലയാളം അസോ. പ്രൊഫസർ തസ്തികയിൽ അഭിമുഖത്തിന് തയാറാക്കിയത് 6 പേരുടെ ചുരുക്കപ്പട്ടിക
- റാങ്ക് പട്ടികയിൽ പ്രിയ വർഗീസ് ഒന്നാമത്.രണ്ടാമത് ഡോ. ജോസഫ് സ്കറിയ
- പ്രിയയ്ക്ക് മാർക്ക് 32, ജോസഫ് സ്കറിയക്ക് 30
- ആറുപേരിൽ റിസർച്ച് സ്കോർ കുറവ് പ്രിയയ്ക്ക്
- ജോസഫ് സ്കറിയക്ക് റിസർച്ച് സ്കോർ 651, പ്രിയയ്ക്ക് റിസർച്ച് സ്കോർ 156
- നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത 8 വർഷം അധ്യാപന പരിചയം
- പ്രിയയ്ക്ക് അടിസ്ഥാന യോഗ്യതയില്ലെന്ന് ആരോപണം.
- നിയമനം മരവിപ്പിച്ച് ഗവർണറുടെ ഉത്തരവ്
- ഡോ. ജോസഫ് സ്കറിയയുടെ ഹർജി ഹൈക്കോടതിയിൽ
- സർവീസ് കാലയളവ് 11 വർഷവും 3 മാസവും 2 ദിവസവും എന്ന് പ്രിയ കോടതിയില്‍
- പിഎച്ച്ഡി കാലയളവ് അധ്യാപന പരിചയമായി അപേക്ഷയിൽ
- അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുമെന്ന നിലപാട് ആവർത്തിച്ച് കണ്ണൂർ വി സി
- ഡോ. ജോസഫ് സ്കറിയയുടെ ഹർജിയിൽ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു
- ഗവേഷണ കാലം അധ്യാപനകാലയളവിൽ കണക്കാക്കി സർവകലാശാല
- ഗവേഷണ കാലം അധ്യാപന പരിചയമല്ലെന്ന് യുജിസി
- സ്റ്റേ നീട്ടി ഹൈക്കോടതി വിധി
- ഹര്‍ജിയില്‍ വാദം തുടരവെ പ്രിയയെ നിശിതമായി വിമർശിച്ച് ഹൈക്കോടതി
- പ്രിയയ്ക്ക് യോഗ്യതയില്ലന്ന് ഹൈക്കോടതി.
- സര്‍വകലാശാല സെര്‍ച്ച് കമ്മിറ്റിക്ക് തെറ്റുപറ്റിയെന്ന് കോടതി നിരീക്ഷിച്ചു.
- യുജിസി മാനദണ്ഡങ്ങളെ മറികടക്കാനാവില്ല. പ്രവര്‍ത്തി പരിചയത്തിന്‍റെ അടിസ്ഥാനത്തിലാകണം നിയമനം. അക്കാദമിക് സ്കോര്‍ കുറഞ്ഞ പ്രിയയെ നിയമിച്ച നടപടിയെ കോടതി വിമര്‍ശിച്ചു.
- ഡോ. ജോസഫ് സ്കറിയയുടെ ഹർജി അംഗീകരിച്ചു
advertisement
റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയോട് ഹൈക്കോടതി
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 17, 2022 8:12 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രിയാ വര്‍ഗീസിന്‍റെ നിയമനം; വാദം; വിവാദം; വിധി; പ്രധാന പോയിന്‍റുകള്‍