TRENDING:

കോഴിക്കോട് ലോ കോളേജിൽ ബാനറിനെ ചൊല്ലി SFI-KSU സംഘർഷം; പെൺകുട്ടികൾക്കടക്കം പരിക്ക്

Last Updated:

കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: ഗവണ്‍മെന്‍റ് ലോ കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം. ബാനറിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൂട്ടത്തല്ലിൽ‌ കലാശിച്ചത്. കോളേജിലെ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന ബാനറുകള്‍ നീക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
advertisement

കെ എസ് യു സംഘടിപ്പിക്കുന്ന പരിപാടിക്കായി സ്റ്റേജിൽ ബാനറുകൾ സ്ഥാപിച്ചിരുന്നു. ഈ ബാനറുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിനിടയാക്കിയത്. ഒടുവിൽ പൊലീസെത്തിയതിനു ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്.

Also Read-കനകമല ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: പ്രതിയ്ക്ക് ഏഴു വർഷം തടവ് ശിക്ഷ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പെൺകുട്ടികളുൾപ്പെടെ നിരവധി പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറ് പ്രവര്‍ത്തകരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട് ലോ കോളേജിൽ ബാനറിനെ ചൊല്ലി SFI-KSU സംഘർഷം; പെൺകുട്ടികൾക്കടക്കം പരിക്ക്
Open in App
Home
Video
Impact Shorts
Web Stories