Also read- നിഖിൽ തോമസിന്റെ എംകോം രജിസ്ട്രേഷനും ബികോം തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി
ഭരണ സ്വാധീനം ഉപയോഗിച്ച് സിൻഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതാക്കളും എസ് എഫ് ഐക്ക് വേണ്ടി നടത്തുന്ന മാഫിയ പ്രവർത്തനങ്ങൾ കേരളത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കെഎസ്‌യു പറഞ്ഞു. സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെയും ഗവൺമെന്റ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും നിയമങ്ങളുടെ സ്തംഭനവസ്ഥയിലും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെ എസ് യു സന്ദർശനം. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി കെ എസ് യു സംസ്ഥാന കൺവീനവർമാരായ ജെസ്വിൻ റോയ് , അബ്ബാദ് ലുത്ഫി, അതുല്യ ജയാനന്ദ്, രോഹിത് ഗോവിന്ദ് എന്നിവരാണ് ഗവർണ്ണറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 21, 2023 7:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വ്യാജരേഖാ തട്ടിപ്പുകളിൽ അടിയന്തര ഇടപെടൽ വേണം'; KSU ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി