നിഖിൽ തോമസിന്റെ എംകോം രജിസ്ട്രേഷനും ബികോം തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകിയ സാഹചര്യത്തിലാണ് നടപടി
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ നടപടിയെടുത്ത് കേരള സർവകലാശാല. കലിംഗ സര്‍വകലാശാലയുടെ പേരിലുണ്ടാക്കിയ ബികോം തുല്യതാ സർട്ടിഫിക്കറ്റ് റദ്ദാക്കി. കൂടാതെ, എം കോം രജിസ്ട്രേഷനും റദ്ദാക്കി. കലിംഗ സർവ്വകലാശാല ഔദ്യോഗികമായി മറുപടി നൽകിയ സാഹചര്യത്തിലാണ് നടപടി.
നിഖിൽ തോമസ് ഹാജരാക്കിയ കലിംഗ സർവകലാശാലയുടെ പരീക്ഷ ഫലത്തിൽ ഉന്നത വിജയം നേടിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, എംഎസ്എം കോളേജിൽ ഒറ്റ സെമസ്റ്ററിൽ മാത്രമാണ് ജയിച്ചത്. ബാക്കി അഞ്ചു സെമസ്റ്ററിലും നിഖിൽ ജയിച്ചിട്ടില്ല.
എംഎസ്എം കോളജിൽ നിഖിൽ എഴുതിയത് സെമസ്റ്റർ പരീക്ഷകളാണ്. കലിംഗയുടേതായി നിഖിൽ ഹാജരാക്കിയതു വാർഷികപരീക്ഷയുടെ മാർക്ക് ലിസ്റ്റുകളാണ്.
advertisement
65.73 % മാർക്ക് നേടി ഫസ്റ്റ് ക്ലാസിൽ ബികോം പാസായെന്നാണ് കലിംഗ സർവകലാശാലയുടേതായി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ കാണിച്ചത്. വ്യാജ രേഖ ചമച്ചതിന് കായംകുളം പൊലീസ് കേസെടുത്തതിന് പിന്നാലെ നിഖിൽ ഒളിവിലാണ്.
നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനായി തെരച്ചിൽ നടത്തുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2023 5:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിഖിൽ തോമസിന്റെ എംകോം രജിസ്ട്രേഷനും ബികോം തുല്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി