ഈ മാസം 25 വരെ യു എ ഇ ജയിലിൽ ആയിരുന്നു. ഉന്നത സ്വാധീനമുള്ള റബിൻസിന് ജാമ്യം അനുവദിച്ചാൽ രാജ്യം വിടുമെന്നും തെളിവ് നശിപ്പിക്കുമെന്നും എൻ ഐ എ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു.
തീവ്രവാദ ബന്ധമുള്ള ഏതാനും പേരുമായി റബിൻസിന് അടുത്ത ബന്ധമുണ്ട്. അതിനാൽ ഇയാൾക്കും തീവ്രവാദ ബന്ധം ഉണ്ടെന്നാണ് എൻ.ഐ.എ. വിലയിരുത്തൽ.
You may also like:രണ്ടാം ലോകമഹായുദ്ധകാലത്ത് ആംബുലൻസ് ഡ്രൈവറായിരുന്ന വനിത; വേർപാട് 112 ആം വയസിൽ [NEWS]നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി; രണ്ട് മന്ത്രിമാര്‍ വിചാരണക്കോടതിയില്‍ ഹാജരാവണം [NEWS] ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ് [NEWS]
advertisement
സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട നാല് പ്രതികൾ കൂടി യു എ ഇയിൽ ഉണ്ട്. ഫൈസൽ ഫരീദ്, സിദ്ദുഖുൾ അക്ബർ,
അഹമ്മദ് കുട്ടി, രാജു എന്നിവരാണ് യു എ ഇയിൽ ഉളളത്. എൻ ഐ എയുടെ ആവശ്യപ്രകാരം റബിൻസിനെ എഴു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
ഇതിനിടെ സ്വർണ്ണക്കടത്തിന് പിന്നിൽ യു എ ഇ പൗരൻ ദാവൂദ് അൽ അറബിയെന്ന് കെ ടി റമീസ് അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തി. കോഫ പോസ ബോർഡിന് നൽകിയ അപേക്ഷയിൽ കസ്റ്റംസ് റമീസിന്റെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ചിട്ടുണ്ട്. കാരാട്ട് റസാഖിനും കാരാട്ട് ഫൈസലിനും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും റമീസ് വ്യക്തമാക്കി.
സ്വർണ്ണക്കടത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചത് യു എ ഇ പൗരനായ ദാവൂദ് അൽ അറബിയാണെന്നാണ് കെ.ടി. റമീസിന്റെ മൊഴി. ഇയാളാണ് റിദേശത്തു നിന്ന് സ്വർണ്ണക്കടത്തിന് ചുക്കാൻ പിടിച്ചത്. ഷമീർ, ഷാഫി എന്നിവരാണ് ദാവൂദ് അൽ അറബിയുടെ കൂട്ടാളികളെന്നും റമീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണ്ണക്കടത്തു കേസിൽ നേരത്തെ തന്നെ പിടിയിലായ ആളാണ് ഷാഫി. ഇവർ 12 പ്രാവശ്യം സ്വർണ്ണം കടത്തി. സദ്ദാം ഹുസൈൻ, മുഹമ്മദ് ഹാസിം, സലിം, ഫൈസൽ ഫരീദ് എന്നിവരെയാണ് സ്വർണ്ണം ഇന്ത്യയിലേക്ക് കടത്താനായി നിയോഗിച്ചത്.
ഷമീർ സ്വർണ്ണം മുറിക്കുന്നതും പായ്ക്ക് ചെയ്യുന്നതും കണ്ടിട്ടുണ്ടെന്നും റമീസ് നൽകിയ മൊഴിയിൽ പറയുന്നു.
ഈ സ്വർണ്ണക്കടത്തിന്റെ പ്രതിഫലം ദാവൂദിന് നൽകിയത് ഷാഫി വഴിയാണ്. ഓരോ കടത്തിലും കിലോഗ്രാമിന് 4500 യു എ ഇ ദിർഹമായിരുന്നു പ്രതിഫലം. കിലോഗ്രാമിന് 1000 ഡോളർ വീതം യു എ ഇ കോൺസൽ ജനറലിന് പ്രതിഫലം നൽകി. കോൺസൽ ജനറലിനും അറ്റാഷെയ്ക്കും സ്വർണ്ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും ഷാഫി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ദാവൂദ് അൽ അറബിയെക്കുറിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകൾ ഇതിലില്ല.
