പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
അപ്പയാണ് മാതൃക,അത് പിന്തുടരാൻ ശ്രമിക്കും; തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മന്‍
അതേസമയം, വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. എല്ലാം ജനങ്ങൾ തീരുമാനിക്കും. അപ്പയാണ് മാതൃക , അത് പിന്തുടരാൻ ശ്രമിക്കും. അസത്യ പ്രചാരണം നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവർ അവസാനഘട്ടത്തിൽ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു.
advertisement
Puthuppally Byelection | പുതുപ്പള്ളി ഇന്ന് പോളിംഗ് ബൂത്തിലേക്ക്;182 ബൂത്തുകളിലായി വോട്ടിങ് ആരംഭിച്ചു
ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട സത്യം പിതാവ് തന്നെ എഴുതിവച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവരും. പുതുപ്പള്ളിയിലെ വികസനം ആരെങ്കിലും തടസപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൽഡിഎഫ് സർക്കാർ ആണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പ പുതുപ്പള്ളിയിലെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്കും അതാണ് പറയാനുള്ളത്.വിജയമോ പരാജയമോ എന്നുള്ളത് ജനങ്ങൾക്ക് വിടുകയാണ്. മണ്ഡലത്തിലെ വികസനം നന്നായി ചർച്ച ചെയ്യാൻ കഴിഞ്ഞെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഫലം എന്തായാലും ഞാൻ ഈ നാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.