അപ്പയാണ് മാതൃക,അത് പിന്തുടരാൻ ശ്രമിക്കും; തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മന്‍

Last Updated:

അസത്യ പ്രചാരണം നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവർ അവസാനഘട്ടത്തിൽ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു

വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. എല്ലാം ജനങ്ങൾ തീരുമാനിക്കും. അപ്പയാണ് മാതൃക , അത് പിന്തുടരാൻ ശ്രമിക്കും. അസത്യ പ്രചാരണം നടത്തില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കില്ലെന്നും പറഞ്ഞവർ അവസാനഘട്ടത്തിൽ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു.
ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട സത്യം പിതാവ് തന്നെ എഴുതിവച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവരും. പുതുപ്പള്ളിയിലെ വികസനം ആരെങ്കിലും തടസപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൽഡിഎഫ് സർക്കാർ ആണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പ പുതുപ്പള്ളിയിലെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്കും അതാണ് പറയാനുള്ളത്.വിജയമോ പരാജയമോ എന്നുള്ളത് ജനങ്ങൾക്ക് വിടുകയാണ്. മണ്ഡലത്തിലെ വികസനം നന്നായി ചർച്ച ചെയ്യാൻ കഴിഞ്ഞെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഫലം എന്തായാലും ഞാൻ ഈ നാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ്  പുതുപ്പള്ളിയില്‍ വോട്ടവകാശം വിനിയോഗിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ  പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ്  മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലുമാകും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.മന്ത്രി വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപ്പയാണ് മാതൃക,അത് പിന്തുടരാൻ ശ്രമിക്കും; തികഞ്ഞ വിജയ പ്രതീക്ഷയെന്ന് ചാണ്ടി ഉമ്മന്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement