TRENDING:

രമ്യ ഹരിദാസ് സഹോദരിയെ പോലെ; വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് എ വിജയരാഘവൻ

Last Updated:

'എന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. സ്ത്രീകളോട് മാന്യത പുലർത്തണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ തോൽക്കും. ആ ഊന്നലിന് അപ്പുറത്തേക്ക് പ്രസംഗത്തിൽ യാതൊന്നുമില്ല'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ രംഗത്ത്. രമ്യ ഹരിദാസിനെ വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റായി പ്രസംഗത്തെ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വിജയരാഘവൻ പ്രതികരിച്ചു. ലീഗും യുഡിഎഫും സ്വീകരിക്കുന്ന അവസരവാദ രാഷ്ട്രീയമാണ് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. ദേശീയ സമരപൈതൃകങ്ങളിൽ നിന്ന് മാറി ലീഗിന് കീഴടങ്ങുന്ന തരത്തിലുള്ള പെരുമാറ്റ ശൈലി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് നടത്തിയത്.
advertisement

'ചില മാധ്യമങ്ങൾ നൽകിയ ഊന്നൽ പ്രസംഗത്തിന്റെ ഉദ്ദേശമല്ല. ഏതെങ്കിലും സ്ഥാനാർഥിക്ക് വേദന ഉണ്ടാക്കുക ഉദ്ദേശിച്ചിട്ടില്ല. ആരെയും വേദനിപ്പിക്കുന്ന പരാമർശം സാധാരണയായി നടത്താറില്ല. സ്ത്രീകൾ പൊതുരംഗത്ത് കൂടുതലായി വരണമെന്നതാണ് അഭിപ്രായം. എന്റെ ഭാര്യയും പൊതുപ്രവർത്തകയാണ്. സ്ത്രീകളോട് മാന്യത പുലർത്തണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾ തോൽക്കും. ആ ഊന്നലിന് അപ്പുറത്തേക്ക് പ്രസംഗത്തിൽ യാതൊന്നുമില്ല. അവരെ സഹോദരിയായിട്ടാണ് കാണുന്നത്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ഉദ്ദേശം പ്രസംഗത്തിനില്ല. അതുകൊണ്ട് ഖേദം പ്രകടിപ്പിക്കേണ്ടതില്ല. എന്റെ ഉദ്ദേശം വളരെ വ്യക്തമാണ്. രാഷ്ട്രീയമായ പ്രസംഗം മാത്രമാണ്. വ്യക്തിപരമായ യാതൊന്നും ഉദ്ദേശിച്ചിട്ടില്ല. കുഞ്ഞാലിക്കുട്ടി സുഹൃത്താണ്. നാട്ടുകാരനാണ്. രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് വ്യക്തിപരമായി ഒന്നുമില്ല. ദുരുദ്ദേശപരതയുമില്ല'- വിജയരാഘവൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യ ഹരിദാസ് സഹോദരിയെ പോലെ; വിഷമിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്ന് എ വിജയരാഘവൻ