LDF കൺവീനറുടെ വിവാദപരാമർശത്തെ ന്യായീകരിച്ച് പി കെ ബിജു
Last Updated:
'പ്രസംഗത്തിൽ തെറ്റായ കാര്യങ്ങളില്ല'
ആലത്തൂർ: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ നടത്തിയ വിവാദ പരാമർശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാർഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തിൽ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. വിവാദമുയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, എ വിജയരാഘവന്റെ പ്രസ്താവന പാർട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പരാമർശത്തിൽ സിപിഎം, സിപിഐ നേതൃത്വവും അതൃപ്തി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 02, 2019 10:28 AM IST


