എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നത്. എന്തിനാണ് ഈ സമരം. പാചക വാതകത്തിന് എത്രമാത്രം വിലയാണ് വര്‍ധിപ്പിച്ചത്. എന്തെങ്കിലും പ്രതിഷേധം അവര്‍ക്കുണ്ടോയെന്ന് ഇപി ജയരാജന്‍ ചോദിച്ചു. ‘ മൂന്നാളെ കരിങ്കല്ലും കൊണ്ട്, കറുത്ത തുണിയും കെട്ടി, പെണ്‍കുട്ടികളാണെങ്കില്‍ അവരുടെ മുടിയെല്ലാം ഒന്ന് ഇത് ചെയ്ത്. നല്ല ഷര്‍ട്ടും പാന്റ്‌സുമൊക്കെ ഇട്ട് ആണ്‍കുട്ടികളാണെന്ന് ധരിപ്പിച്ച് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുത്’ ജയരാജൻ പറഞ്ഞു.
advertisement
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി സമരം തുടരുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്നും പ്രതിപക്ഷ നേതാവിന് പുറത്തിറങ്ങാനാകില്ലെന്നും ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. കേരള സര്‍ക്കാര്‍ പിരിക്കുന്ന രണ്ട് രൂപ സെസ് 62 ലക്ഷം ജനങ്ങളിലേക്ക് വിന്യസിക്കുകയാണ്.അത് കേരളത്തിന്റെ എല്ലാ ഉത്പാദനമേഖലയേയും വാണിജ്യത്തേയും ശക്തിപ്പെടുത്തുന്ന സമീപനമാണത്. അതിനെ കുറിച്ച് ആദ്യം കോണ്‍ഗ്രസ് പഠിക്കൂവെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.